ഇന്ന് 1564 പേര്‍ക്ക് കോവിഡ് . കാസർകോട് 79
തിരുവനന്തപുരം : ഇന്ന് 1564 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 766 പേര്‍ക്ക് ഇന്ന് രോഗമുക്തി ഉണ്ടായി. ഇന്ന് 1380 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 98. വിദേശത്തുനിന്ന് 60 പേര്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 100 പേര്. ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ 15.
ഇന്ന് 3 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 7ന് മരണമടഞ്ഞ തിരുവനന്തപുരം മുക്കോല സ്വദേശിനി ലിസി സാജന് (55), ആഗസ്റ്റ് 8ന് മരണമടഞ്ഞ കോഴിക്കോട് രാമനാട്ടുകര സ്വദേശി രാധാകൃഷ്ണന് (80), ആഗസ്റ്റ് 10ന് മരണമടഞ്ഞ മലപ്പുറം സ്വദേശി അബ്ദുള്‍ റഹ്മാന് (63) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇവരുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.
പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് :
തിരുവനന്തപുരം 434, മലപ്പുറം 202, പാലക്കാട് 202, എറണാകുളം 115, കോഴിക്കോട് 98, കാസർഗോഡ് 79, പത്തനംതിട്ട 75, തൃശൂർ 75, കൊല്ലം 74, ആലപ്പുഴ 72, കോട്ടയം 53, ഇടുക്കി 31, കണ്ണൂര്‍ 27, വയനാട് 27.
നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് :
തിരുവനന്തപുരം197, എറണാകുളം 109, കൊല്ലം 73, ആലപ്പുഴ 70, പാലക്കാട് 67, മലപ്പുറം 61, തൃശൂർ 47, വയനാട് 30, കാസർഗോഡ് 28, കണ്ണൂർ 25, ഇടുക്കി 22, കോട്ടയം 17, കോഴിക്കോട് 12, പത്തനംതിട്ട 8.
കഴിഞ്ഞ 24 മണിക്കൂറിനകം 31, 270 സാമ്പിളുകള്‍ പരിശോധിച്ചു. 1,53,061 പേരാണ് നിരീക്ഷണത്തിലുള്ളത്. 12,683 പേര് ആശുപത്രികളില്‍. ഇന്നു മാത്രം പേരെ 1670 ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതുവരെ ആകെ 10,87,722 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 5999 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,43,085 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1193 സാമ്പിളുകള്‍ റിസള്‍ട്ട് വരാനുണ്ട്. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 544 ആയി.
കാസര്‍കോട് ജില്ലയില്‍ 79 പേര്‍ക്ക് കൂടി കോവിഡ്
ഇന്ന് കാസര്‍കോട് ജില്ലയില്‍ 79 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടം ലഭ്യമല്ലാത്ത അഞ്ചുപേരുള്‍പ്പെടെ ജില്ലയില്‍ 72 പേര്‍ക്ക് ഇന്ന് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. നാല് പേര് വിദേശത്തും മൂന്ന് പേര് ഇതര സംസ്ഥാനത്തു നിന്നുമാണ് എത്തിയവരാണ്. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകനാണ് (കാഞ്ഞങ്ങാട് നഗരസഭയിലെ 32 കാരന്)
വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന കാസര്‍കോട് ജില്ലക്കാരായ 29 പേര്‍ക്ക് രോഗം ഭേദമായി.
രോഗം സ്ഥിരീകരിച്ചവരില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനും
ഇന്ന് (ആഗസ്റ്റ് 13) ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരില്‍ കാഞ്ഞങ്ങാട് നഗരസഭയിലെ 32 കാരനായ ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. ഉറവിടമറിയാത്ത അഞ്ച് കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. വലിയപറമ്പ പഞ്ചായത്തിലെ 33 കാരി, കാഞ്ഞങ്ങാട് നഗരസഭയിലെ 37 കാരന്, കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ 34 കാരി, പൈവളിഗെ പഞ്ചായത്തിലെ ഏഴ് മാസം പ്രായമുള്ള പെണ്‍കുഞ്ഞ്, പള്ളിക്കര പഞ്ചായത്തിലെ 15 വയസുള്ള പെണ്‍കുട്ടി എന്നിവരുടെ ഉറവിടമാണ് ലഭ്യമല്ലാത്തത്.
സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചവര്‍
വലിയപ്പറമ്പ പഞ്ചായത്തിലെ 33 കാരി
മടിക്കൈ പഞ്ചായത്തിലെ 57, 30,34, 40 വയസ്സുളള പുരുഷന്മ്മാര്
കാഞ്ഞങ്ങാട് പഞ്ചായത്ത് 37 കാരന് ,26 കാരി
പളളിക്കര പഞ്ചായത്ത് 14, 19 വയസ്സുളള പുരുഷന്മ്മാര്
നീലേശ്വരം നഗരസഭയിലെ 37, 39 വയസ്സുളള പുരുഷന്മ്മാര്
ചെറുവത്തൂര്‍ പഞ്ചായത്തിലെ 45 കാരന് ( ദുബായ്)
ചെറുവത്തൂര്‍ പഞ്ചായത്തിലെ 22 കാരി (ദുബായ്)
ചെമ്മനാട് പഞ്ചായത്തിലെ 27,40 വയസുള്ള സ്ത്രീകള്‍,10 വയസുകാരി, 30,13, 40 വയസുള്ള പുരുഷന്മാര്
ചെറുവത്തൂര്‍ പഞ്ചായത്തിലെ 27,20, 60,46,32,39,45, 59, വയസ്സുളള പുരുഷന്മ്മാര്, 26,45,20,25, വയസ്സുളള സ്ത്രീകള്‍
പിലിക്കോട് പഞ്ചായത്തിലെ 40 കാരി 50 കാരി
കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ 34 കാരി
കാസര്‍കോട് നഗരസഭയിലെ 21, 55, 51 വയസുള്ള പുരുഷന്മാര്, 24 കാരി
കുമ്പള പഞ്ചായത്തിലെ 33 കാരന്
തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 11 കാരന്, 60 കാരന്
പൈവളിഗെ പഞ്ചായത്തിലെ 38 കാന്‍ ഏഴ് മാസം പ്രായമുളള പെണ്‍കുട്ടി
ഉദുമ പഞ്ചായത്തിലെ 70,16,16, 47,17 വയസ്സുളള പുരുഷന്മ്മാര് 19,34, 50, 16,37 വയസ്സുളള സ്ത്രീകള്‍
ബദിയഡുക്ക പഞ്ചായത്തിലെ 45, 42വയസുള്ള പുരുഷന്മാര്
പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 35 കാരന്
മഞ്ചേശ്വരം പഞ്ചായത്തിലെ 63, 27, 60 വയസുള്ള പുരുഷന്മാര്, 15 കാരി
അജാനൂര്‍ പഞ്ചായത്തിലെ 48 കാരന്, 21 കാരി
പള്ളിക്കര പഞ്ചായത്തിലെ 17 കാരന്, 15 കാരി
വെസ്റ്റ് എളേരി പഞ്ചായത്തിലെ 32 കാരന്
മധൂര്‍ പഞ്ചായത്തിലെ 34,28, 65 വയസുള്ള പുരുഷന്മാര്, 50 കാരി
കുമ്പള പഞ്ചായത്തിലെ 12, ഒന്ന, അഞ്ച് വയസുള്ള കുട്ടികള്‍, 29 കാരി
വോര്‍ക്കാടി പഞ്ചായത്തിലെ 37 കാരി
ഇതര സംസ്ഥാനം
ചെറുവത്തൂര്‍ പഞ്ചായത്തിലെ 25 കാരന് (ആന്ധ്രപ്രദേശ്)
പള്ളിക്കര പഞ്ചായത്തിലെ 30 കാരന് (ജമ്മൂകാശ്മീര്‍)
നീലേശ്വരം നഗരസഭയിലെ 33കാരന് (രാജസ്ഥാന്)
വിദേശം
ചെറുവത്തൂര്‍ പഞ്ചായത്തിലെ 45 കാരി, 22 കാരി (ദുബായ്)
മംഗല്പാടി പഞ്ചായത്തിലെ 49 കാരന് (സൗദി അറേമ്പ്യ)
അജാനൂര്‍ പഞ്ചായത്തിലെ 31 കാരന് (യു എ ഇ)
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്
വലിയപ്പറമ്പ – ഒന്ന്
മടിക്കൈ -നാല്
കാഞ്ഞങ്ങാട് -രണ്ട്
പളളിക്കര -അഞ്ച്
നീലേശ്വരം-മൂന്ന്
ചെറുവത്തൂര്‍- 15
ചെമ്മനാട് -ആറ്
കയ്യൂര്‍ ചീമേനി -ഒന്ന്
പിലിക്കോട് -രണ്ട്
കാസര്‍കോട് -നാല്
പൈവളളിഗെ -രണ്ട്
ഉദുമ -10
ബദിയഡുക്ക -രണ്ട്
പുല്ലൂര്‍ പെരിയ – ഒന്ന്
തൃക്കരിപ്പൂര്‍- രണ്ട്
മഞ്ചേശ്വരം-നാല്
അജാനൂര്‍ – മൂന്ന്
വെസ്റ്റ് എളേരി- ഒന്ന്
മംഗല്പാടി -ഒന്ന്
മധൂര്‍ -നാല്
കുമ്പള -അഞ്ച്
വോര്‍ക്കാടി -ഒന്ന്
ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5145 പേര്
വീടുകളില്‍ 3874 പേരും സ്ഥാപനങ്ങളില്‍ 1271 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5145 പേരാണ്. പുതിയതായി 386 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 725 സാമ്പിളുകള കൂടി പരിശോധനയ്ക്ക് അയച്ചു. 1137 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 229 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 87 പേരെ ഡിസ്ചാര്‍ജ് ചെയ്തു
ജില്ലയില്‍ 29 പേര്‍ക്ക് രോഗം ഭേദമായി
കോവിഡ് 19 ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന കാസര്‍കോട് ജില്ലക്കാരായ 29 പേര്‍ക്ക് രോഗം ഭേദമായി. നീലേശ്വരം ഒന്ന്, ഉദുമ 13, കാസര്‍കോട് 3, പളളിക്കര അഞ്ച്, ചെങ്കള നാല്, ചെമ്മനാട് 3 പേര് എന്നിങ്ങനെയാണ് പഞ്ചായത്ത് അടിസ്ഥാനത്തില്‍ രോഗം വിമുക്തരായവരുടെ കണക്ക്.