ബി.ജെ.പിക്കെതിരെ ഇപ്പോഴും കോണ്‍ഗ്രസ് ശക്തിയുള്ള പ്രസ്ഥാനം തന്നെ; എസ്.എം കൃഷ്ണ
ബെംഗളൂരു: എല്ലാ പാര്‍ട്ടികളിലും നേതൃത്വത്തെ വിമര്‍ശിക്കാന്‍ ഭയക്കുന്ന അവസ്ഥയുണ്ടെങ്കില്‍ അത് ഇല്ലാതാവണമെന്ന് മുന്‍ വിദേശകാര്യമന്ത്രിയും ഇപ്പോള്‍ ബി.ജെ.പി നേതാവുമായ എസ്.എം കൃഷ്ണ. പ്രാദേശിക ഘടകങ്ങളെ കൂട്ടിയോജിപ്പിച്ചാല്‍
ബി.ജെ.പിക്കെതിരെ ഇപ്പോഴും കോണ്‍ഗ്രസ് ശക്തിയുള്ള പ്രസ്ഥാനം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടികളില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം നടപ്പിലാക്കുന്നതിന് വേണ്ടി യോജിച്ച സംവിധാനം ഉണ്ടാവണം. നേതൃത്വത്തെ വിമര്‍ശിക്കാന്‍ ഭയക്കുന്ന അവസ്ഥയുണ്ടെങ്കില്‍ അത് ഇല്ലാതാവണമെന്നും എസ്.എം കൃഷ്ണ പറഞ്ഞു.പാര്‍ട്ടികളിലെ മുതിര്‍ന്ന നേതൃത്വം യുവനേതാക്കള്‍ക്ക് സ്ഥലം വിട്ടുനല്‍കേണ്ടതുണ്ട്. പക്ഷെ ഇപ്പോഴും അവരെ ഉപദേശിക്കാനാണ് പഴയ നേതൃത്വം ശ്രമിക്കുന്നതെന്നും എസ്.എം കൃഷ്ണ പറഞ്ഞു.കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതില്‍ തനിക്ക് സന്തോഷമേയുള്ളൂ. നരേന്ദ്രമോദി നല്ല രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.