ചെങ്ങന്നൂരില്‍ ഭൂചലനം! ഭീകര ശബ്ദവും പ്രകംമ്ബനവും അനുഭവപ്പെട്ടതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലായി
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ പഞ്ചായത്തിലാണ് വലിയ ശബ്ദത്തോടെ ഭൂചലനമുണ്ടായത്. ഭൂചലനത്തില്‍ ആളപായമില്ല. സ്ഥലത്തെ ചില വീടുകളുടെ ചുമരുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ഭൂചലനം. ഭീകര ശബ്ദവും പ്രകംമ്ബനവും അനുഭവപ്പെട്ടതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലായി. ചെങ്ങന്നൂര്‍ തഹസില്‍ ദാര്‍ അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥര്‍ പ്രദേശം സന്ദര്‍ശിക്കാന്‍ പുറപ്പെട്ടു.
പഞ്ചായത്തിലെ 4,5,13 വാര്‍ഡുകളിലാണ് ഭൂചലനമുണ്ടായത്. ഭൂചലനം ഒന്നര മിന്നിട്ട് നീണ്ടു നിന്നതായി നാട്ടുകാര്‍ പറയുന്നു.