മന്ത്രി ജലീൽ സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്തരുത് , മതഗ്രന്ഥത്തിന്റെ മറവിൽ സ്വർണം കടത്തി; ആരോപണവുമായി കെ.സുരേന്ദ്രൻ.
തിരുവനന്തപുരം : മന്ത്രി കെ.ടി ജലീൽ മതഗ്രന്ഥത്തിന്റെ മറവിൽ സ്വർണം കടത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. വാട്സാപ് സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ നയതന്ത്ര ലഗേജ് സ്വീകരിച്ചുവെന്ന ജലീലിന്റെ വിശദീകരണം തൃപ്തികരമല്ല. കള്ളക്കടത്ത് ബന്ധം ആരോപിക്കപ്പെടുന്ന ജലീൽ സ്വാതന്ത്ര്യദിനത്തിൽ പതാക ഉയർത്തരുതെന്നും ബിജെപി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിക്കൊപ്പം സ്വപ്ന വിദേശത്തുപോയതെന്തിനെന്നും സുരേന്ദ്രൻ ചോദിക്കുന്നു. സ്വപ്നയെ ഒൗദ്യോഗിക സംഘത്തില്‍ ഉള്പ്പെടുത്തിയതെങ്ങനെയാണ്. സ്വപ്ന കമ്മിഷന് പറ്റിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും സുരേന്ദ്രന് ആരോപിച്ചു.