തൃക്കരിപ്പൂര്‍ പഞ്ചായത്തില്‍ കോവിഡ് രോഗികളുടെ എണ്ണം 100 കടന്നു; രോഗവ്യാപനം സമ്പർക്കം വഴി. കടുത്ത നിയന്ത്രണത്തിനൊരുങ്ങി അധികൃതർ
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ പഞ്ചായത്തില്‍ കോവിഡ് രോഗികളുടെ എണ്ണം 100 കടന്നു. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളിലാണ് പഞ്ചായത്ത് പരിധിയില്‍ രോഗികളുടെ എണ്ണം കൂടിയത്. ഇതോടെ തൃക്കരിപ്പൂര്‍ ഭാഗത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ഒരുങ്ങുകയാണ് അധികൃതര്‍. കാസര്‍കോട് ജില്ലയില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യത്തെ മൂന്ന് മാസങ്ങളിലും തൃക്കരിപ്പൂരില്‍ കോവിഡ് പോസിറ്റീവായവര്‍ ഉണ്ടായിരുന്നില്ല. കഴിഞ്ഞ മാസത്തിന്റെ തുടക്കത്തോടെയാണ് ഈ ഭാഗത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുതുടങ്ങിയത്. തുടര്‍ന്ന് സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് ബാധിതരുടെ എണ്ണം പെരുകിവരികയായിരുന്നു. സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം രൂക്ഷമാകുന്നത് തൃക്കരിപ്പൂരില്‍ ആശങ്ക വര്‍ധിപ്പിക്കുകയാണ്. പടന്ന പഞ്ചായത്തിലും സമ്പര്‍ക്കരോഗികളുടെ എണ്ണം കൂടിവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്