ജീവനക്കാരന് കോവിഡ്, ചെറുവത്തൂർ പഞ്ചായത്ത് ഓഫീസ് ഒരറിയിപ്പുണ്ടാകുന്നതുവരെ താൽക്കാലികമായി അടച്ചിട്ടു
ചെറുവത്തൂർ :ഗ്രാമപഞ്ചായത്തിലെ ആറ് ജീവനക്കാർക്ക് കോവിഡ് സ്ഥീരികരിച്ചു. ഇതിൽ അഞ്ചുപേർ വനിതാ ജീവനക്കാരാണ്. മൂന്നു ദിവസം മുൻപ് ജീവനക്കാരുടെ സ്രവപരിശോധന നടത്തിയിരുന്നു. ഇതിന്റെ ഫലമാണ് ഇന്ന് ഉച്ചയോടെ ലഭിച്ചത്. പഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെ മുഴുവൻ ജീവനക്കാരോടും ക്വാറന്റൈനിൽ പോകാൻ ആരോഗ്യ വകുപ്പ് അധികൃതർ നിർദേശിച്ചു. കൂടാതെ കഴിഞ്ഞ ദിവസം പഞ്ചായത്തിൽ ബോർഡ് യോഗം ചേർന്നിരുന്നു. ഇതിൽ ഒരു വനിതാ മെമ്പർ ഒഴികെ ബാക്കി എല്ലാവരും പങ്കെടുത്തിരുന്നു. ജീവനക്കാർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള അംഗങ്ങൾ നിരീക്ഷണത്തിൽ കഴിയും. ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പഞ്ചായത്ത് ഓഫീസ് അടച്ചു പൂട്ടി.