ദുബൈ തൃക്കരിപ്പൂർ പഞ്ചായത്ത് കെഎംസിസി – ബൈത്തുറഹ്മ പദ്ധതി പ്രഖ്യാപനവും ലോഗോ പ്രകാശനവും നടത്തി.
അജ്മാൻ: ദുബൈ തൃക്കരിപ്പൂർ പഞ്ചായത്ത് കെഎംസിസി കമ്മിറ്റിയുടെ പ്രഥമ പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങൾ സ്മരണാർത്ഥമുള്ള ബൈത്തുറഹ്മ പദ്ധതി പ്രഖ്യാപനവും ലോഗോ പ്രകാശനവും അജ്മാൻ ഹല ഇൻ ഹോട്ടലിൽ വെച്ച് നടന്നു.
പദ്ധതിയുടെ പ്രഖ്യാപനം ദുബൈ തൃക്കരിപ്പൂർ പഞ്ചായത്ത് കെഎംസിസി ജനറൽ സെക്രട്ടറി ഷഹനാസ് അലി എൻ നിർവഹിച്ചു. ലോഗോ പ്രകാശനം ദുബൈ തൃക്കരിപ്പൂർ പഞ്ചായത്ത് കെഎംസിസി കമ്മിറ്റിയുടെ വൈസ് പ്രസിഡണ്ട് എംടിപി ഹസൈനാർ സാഹിബ് ഷാർജ കാസർഗോഡ് ജില്ലാ കെഎംസിസി പ്രസിഡണ്ട് ജമാൽ ബൈത്താനു നൽകി നിർവഹിച്ചു. ചടങ്ങിൽ ദുബൈ കാസർഗോഡ് ജില്ലാ കെഎംസിസി സെക്രട്ടറി സലാം തട്ടാഞ്ചേരി , മണ്ഡലം നേതാക്കളായ ഷബീർ കൈതക്കാട് , ഇഖ്ബാൽ വൾവക്കാട് , പഞ്ചായത്ത് കെഎംസിസി നേതാക്കളായ നിസാർ നങ്ങാരത്ത് , ആരിഫ് അലി വൾവക്കാട് , ഷാഹിദ് ദാവൂദ്, ഫാറൂഖ് ഹുസൈൻ , സുബൈർ ബൈത്താൻ , ജുനൈദ് വടക്കുമ്പാട്, ഹസ്സൻ , കബീർ , മജീദ്, അനീസ്, കാദർ എംബി , തുടങ്ങിയവർ പങ്കെടുത്തു. ഫായിസ് എൻകെപിയാണ് മനോഹരമായ ലോഗോ തയ്യാറാക്കിയത്.