വിഴിഞ്ഞം ആവര്‍ത്തിച്ച് പെട്ടിമുടി, കനത്ത സുരക്ഷ പിണറായിയെ തുണച്ചില്ല മുഖ്യമന്ത്രിയെ തടഞ്ഞ പെമ്പിളൈ നേതാവ ഗോമതി അറസ്റ്റില്‍
ഇടുക്കി: മണ്ണിടിച്ചില്‍ ഉണ്ടായ രാജമലയിലെ പെട്ടിമടയിലേക്ക് എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം പെമ്പിളൈ നേതാവ ഗോമതി തടഞ്ഞു. സര്‍ക്കാര്‍ തങ്ങള്‍ക്ക് ഒരു വിധത്തിലുള്ള പരിഗണനയും നല്‍കുന്നില്ലെന്നും ധനസഹായത്തില്‍ വരെ വിവേചനം കാട്ടിയെന്നും ആരോപിച്ച് പെമ്ബിളൈ ഒരുമ സംഘമാണ് മുഖ്യമന്ത്രിയെ തടയാന്‍ ശ്രമിച്ചത്. തുടര്‍ന്ന് ഇവരുടെ നേതാവ് ഗോമതിയെ പോലീസ് അറസ്റ്റ് ചെയ്തു.
ഓഖി ദുരന്തം ഉണ്ടായി ദിവസങ്ങള്‍ക്ക് ശേഷം തിരുവനന്തപുരത്തെ തീരപ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രിയെ വിഴിഞ്ഞത്തെ മത്സ്യതൊഴിലാളികള്‍ തടഞ്ഞിരുന്നു. . തുടര്‍ന്ന് ഒന്നാം നമ്ബര്‍ കാര്‍ ഉപേക്ഷിച്ച് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കാറിലാണ് പിണറായി യാത്ര തുടർന്നത് . അതിനാല്‍ തന്നെ മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കി വന്‍സുരക്ഷാ സംവിധാനത്തിലാണ് പിണറായി പെട്ടിമുടിയില്‍ എത്തിയത്. അതിനിടെയാണ് പ്രതിഷേധം ഉണ്ടായത്.
മുഖ്യമന്ത്രി പിണറായി വിജയന് 27 വാഹനങ്ങളാണ് അകമ്ബടിയായി ഉണ്ടായിരുന്നത്. ഇതില്‍ 11 പോലീസ് വാഹനങ്ങളും ഒരു ഫയര്‍ഫോഴ്സ് വാഹനവും രണ്ട് ആംബുലന്‍സുകളും ഉള്‍പ്പെട്ടിരുന്നു. കനത്തസുരക്ഷയാണ് പിണറായിക്ക് പോലീസ് നല്‍കിയത്. അതിനിടെ പെമ്ബിളൈ ഒരുമയുടെ പ്രതിഷേധം എല്ലാവരെയും ഞെട്ടിച്ചിട്ടുണ്ട്.
പെട്ടിമുടിയിലുണ്ടാ ഉരുള്‍പ്പൊട്ടലില്‍ ഇനിയും 16 പേരെയാണ് കണ്ടെത്താനുളളത്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇതുവരെ 55 പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്താണ്. 24 പുരുഷന്മാര്, 21 സ്ത്രീകള്‍, നാല് ആണ്‍കുട്ടികള്‍, ആറു പെണ്‍കുട്ടികള്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തി സംസ്കരിച്ചത്.