നീലേശ്വരത്ത് അനുവദിച്ച ദുരന്തനിവാരണകേന്ദ്രം ഫയലില്‍ ഉറങ്ങുന്നു
നീലേശ്വരം: തുടര്ച്ചയായിപ്രളയവും ഉരുള്െപ്പാട്ടലും കടല്‍ ക്ഷോഭവുമടക്കമുള്ള ദുരന്തം ആവര്‍ത്തിച്ചിട്ടും കണ്ണൂര്‍ ,കാസര്‍കോട് ജില്ലയ്ക്കായി അനുവദിച്ച ദുരന്തനിവാരണ കേന്ദ്രം ഫയലില്‍ തന്നെ 2014 ലാണ് നീലേശ്വരത്ത് ദുരന്തനിവാരണ കേന്ദ്രം അനുവദിച്ചത്. ഇതിനായി നീലേശ്വരം പാലാത്തടം ഡോ.പി.കെ.രാജന് മെമ്മോറിയല്‍ കാമ്പസിന് സമീപം അങ്കക്കളരി റോഡില്‍ എ ട്ട് ഏക്കര്‍ സ്ഥലം കണ്ടുവെച്ചതുമാണ്.ദുരന്തനിവാരണ കേന്ദ്രത്തിനായി ഇത്രയും സ്ഥലം കൈമാറാന്‍ റവന്യു വകുപ്പ് സന്നദ്ധത
പ്രകടിപ്പിച്ചി ട്ടുണ്ട് ഇതനുസരിച്ച് അന്നത്തെ ദുരന്തനിവാരണ വിഭാഗം മേധാവി ഡോ.ബി.സന്ധ്യ പാലാത്തട
ത്തെത്തി സ്ഥലം സന്ദര്ശിച്ച്്ദുരന്തനിവാരണ കേന്ദ്രത്തിന്യോജിച്ച സ്ഥലമാണെന്ന്
വിലയിരുത്തിയിരുന്നു. എന്നാല്‍ ഡോ.ബി.സന്ധ്യസ്ഥാനം ഒഴിഞ്ഞതോടെ കേന്ദ്രത്തിന്റെ തുടര്‍ പ്രവര്‍ത്തനം
ചുവപ്പുനാടയിലായി.രണ്ട് ദിവസം മുമ്പ് തേജസ്വിനി പുഴയിലും മറ്റ് പ്രദേശങ്ങളിലും വെള്ളെപ്പൊക്കമു
ണ്ടായപ്പേള് പഞ്ചായത്ത് അധികൃതരും നാ ട്ടുകാരുമാണ്വെള്ളെപ്പൊക്ക ഭീഷണിയില്‍നിന്നും ആളുകളെസുരക്ഷിത താവളങ്ങളിലേക്കെത്തിക്കാന് ഏറെപാടുപെട്ടത്. ദുരന്തനിവാരണ കേന്ദ്രം തുടങ്ങുകയാണെങ്കില്‍ പരിശീലനം ലഭിച്ച സന്നദ്ധ ഭടന്മാര്ഏത് നിമിഷവും ആളുകളെ സുരക്ഷിത താവളങ്ങളിലേക്കെത്തിക്കും. ജില്ലയ്ക്ക് അനുവദിച്ച ദുരന്തനിവാരണ കേന്ദ്രം എത്രയും വേഗം തുടങ്ങ
ണമെന്നാണ് നാ ട്ടുകാര് ആവശ്യപ്പെടുന്നത്.കോഴിക്കോട് ജില്ല കഴിഞ്ഞാല്‍ വടക്ക് നിലവില്‍ ദുരന്തനിവാരണ കേന്ദ്രങ്ങളില്ലനീണ്ട കടല്‍തീരം, നിരവധിപുഴകള്, പശ്ചിമഘ്ട്ടം എന്നിവയുടെ പശ്ചാത്തലമുള്ളവയാണ് കണ്ണൂര്‍, കാസര്കോട്ജില്ലകള്. വയനാടിനാകട്ടെ കടല്തീരമിേെല്ലന്നയുള്ളു. പ്രളയക്കെടുതിയുംവെള്ളപ്പൊക്ക
ഭീഷണിയും ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന ജില്ലകളാണ് ഇവമൂന്നും. ഇക്കുറിയുംമലയോര മേഖലയില്‍ ഉരുള്‍ പൊ ട്ടലുണ്ടായിരുന്നു. മുന്നുവര്ഷങ്ങളിലെ ഉരുള്‍പൊട്ടലില്‍ വ്യാപക കൃഷിനാശവുംജീവാപായവും സംഭവി്ച്ചിരുന്നു. ഇത്രയൊക്കെ ഗുരുതരമായ സാഹചര്യമുണ്ടായിട്ടുംനീലേശ്വരത്ത് അനുവദിച്ച ദുരന്തനിവാരണകേന്ദ്രം ഫയലില്‍ ഉറങ്ങുകയാണ്.