അയോധ്യയില്‍ നരേന്ദ്ര മോഡിക്കൊപ്പം വേദി പങ്കിട്ട രാമജന്മഭൂമി ട്രസ്റ്റ് തലവൻ നൃത്യ ഗോപാൽ ദാസിന് കോവിഡ്.
ലക്നൗ :രാമജന്മഭൂമി ട്രസ്റ്റ് മേധാവി മഹന്ത് നൃത്യഗോപാൽ ദാസിന് കോവിഡ് സ്ഥിരീകരിച്ചു. ഓഗസ്റ്റ് അഞ്ചിന് രാമക്ഷേത്ര നിർമാണത്തിന് തുടക്കം കുറിച്ച് നടന്ന ശിലാസ്ഥാപന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പം ഇദ്ദേഹവും വേദിയിൽ ഉണ്ടായിരുന്നു. വിഷയത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൂടുതൽ വിവരങ്ങൾ തേടി. മഥുര ജില്ലാ മജിസ്ട്രേറ്റിനോടും മേദാന്ത ആശുപത്രിയുടെ ഡോ. ട്രിഹാനോടും അദ്ദേഹം സംസാരിച്ചതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.