സ്വര്‍ണ കള്ളക്കടത്ത് കേസ്: സ്വപ്ന സുരേഷിന് ജാമ്യമില്ല
കൊച്ചി: സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സെയ്ദ് അലവി എന്നിവരുടെ ജാമ്യാപേക്ഷ തള്ളി കോടതി. കുറ്റകൃത്യങ്ങള്‍ക്കുള്ള പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കേസിലെ മറ്റൊരു പ്രതിയായ സംജുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഓഗസ്റ്റ് 17ലേക്ക് മാറ്റിയിട്ടുണ്ട്.
എട്ട് പ്രതികളുടെ റിമാന്‍ഡ് കാലാവധി ഓഗസ്റ്റ് 25 വരെയും നീട്ടിയിട്ടുണ്ട്. റിമാന്‍ഡ് കാലാവധി അവസാനിച്ച പശ്ചാത്തലത്തിലാണ് ഇത്.
കേസില്‍ സ്വപ്ന സുരേഷിന് പൊലീസിലടക്കം സ്വാധീനമുണ്ടെന്നാണ് കസ്റ്റംസ് കോടതിയില്‍ അറിയിച്ചിരുന്നത്. പ്രതികള്‍ക്ക് വിദേശബന്ധമുള്ളതിനാല്‍ ജാമ്യം നല്കിയാല് വിദേശത്തേക്ക് കടക്കാനുള്ള സാധ്യതയുണ്ടെന്നും കസ്റ്റംസ് കോടതിയില്‍ പറഞ്ഞിരുന്നു. പ്രതികളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. അതുകൊണ്ട് പ്രധാന പ്രതികള്‍ക്ക് ഇപ്പോള്‍ ജാമ്യം അനുവദിക്കുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്നും കസ്റ്റംസ് പറഞ്ഞിരുന്നു.
യോഗിക്ക് ശേഷം ബി.ജെ.പിയിലെ അടുത്ത സ്വാമി ബംഗാളില്‍നിന്ന്? ഒരു സന്യാസി രാഷ്ട്രീയക്കാരനായി വളരുന്നതിങ്ങനെ, വളര്‍ത്തുന്നത് ആര്.എസ്.എസോ?
സ്വര്‍ണകടത്തിന് പിന്നില്‍ രാജ്യാന്തര റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. പണം മുടക്കാനായി പ്രത്യേക സംഘവുമുണ്ട്. പണം ഇവര്‍ ഹവാല മാര്‍ഗത്തിലൂടെ ഗള്‍ഫില്‍ എത്തിക്കും. ഇതിന് വേണ്ടിയാണ് സ്വര്‍ണം ഉപയോഗിക്കുന്നതെന്നും കസ്റ്റംസ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു.