സുതാര്യമായ നികുതി വ്യവസ്ഥ ലക്ഷ്യം; സത്യസന്ധരായ നികുതി ദായകര്‍ രാജ്യത്തിന്റെ അഭിമാനമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: സുതാര്യമായ നികുതി വ്യവസ്ഥ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഘടനാപരമായ അധ്യായമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പിന്റെ(സിബിഡിടി) ‘ട്രാന്‍സ്പരന്റ് ടാക്സേഷന്‍-ഓണറിംഗ് ദ ഓണെസ്റ്റ്’ എന്ന പ്ലാറ്റ്ഫോം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
നികുതി ദായകരെ ശാക്തീകരിക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. സത്യസന്ധരായ നികുതി ദായകര്‍ രാജ്യത്തിന്റെ അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു. ആദായ നികുതി പിരിക്കല്‍ സുതാര്യവും കാര്യക്ഷമവും ആക്കുന്ന പുതിയ പ്രവര്‍ത്തന സംവിധാനമാണ് ട്രാന്‍സ്പെരന്റ് ടാക്സേഷന്‍, ഓണറിംഗ് ദ ഓണസ്റ്റ്. ഈ പ്ലാറ്റ്ഫോം നിലവില്‍ വരുന്നതോടെ ഈ രംഗത്ത് കൂടുതല്‍ പരിഷ്ക്കരണം നടപ്പാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്, സഹമന്ത്രി അനുരാഗ് താക്കൂര്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. വാണിജ്യ സംഘടനകള്‍, അസോസിയേഷനുകള്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്‍സ് അസോസിയേഷനുകള്‍, ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ഉദ്ഘാടന ചടങ്ങില്‍ ഉണ്ടായിരുന്നു. ഇന്ത്യയ്ക്ക് ലളിതവും സുതാര്യവുമായി നികുതി വ്യവസ്ഥ നല്കുന്നതില് സുപ്രധാന ചുവടുവെയ്പ്പായി ട്രാന്‍സ്പരന്റ് ടാക്സേഷന്‍, ഓണറിംഗ് ദ ഓണസ്റ്റ് പ്ലാറ്റ്ഫോം അടയാളപ്പെടുത്തുമെന്ന് നിര്‍മ്മലാ സീതാരാമന് വ്യക്തമാക്കിയിരുന്നു.