കണ്ണൂർ വിമാനത്താവളത്തിൽ കാസർകോട് സ്വദേശികളിൽ നിന്ന് 45 ലക്ഷത്തിന്റെ സ്വർണം പിടികൂടി,പിടിച്ചെടുത്തത് 888 ഗ്രാം സ്വർണം.
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ കാസർകോട് സ്വദേശികളിൽ നിന്ന് 45 ലക്ഷത്തിന്റെ സ്വർണം പിടികൂടി. കാസർഗോഡ് മഞ്ചേശ്വരം സ്വദേശികളായ സത്താർ, ഷമീർ എന്നിവരിൽ നിന്നാണ് 888 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയത്. ഷാർജ, ദുബായ് എന്നിവിടങ്ങളിൽ നിന്നുമാണ് ഇരുവരും എത്തിയത്.
കണ്ണൂർ വിമാനത്താവളം വഴി സ്വർണക്കടത്ത് അടുത്ത ദിവസങ്ങളിൽ വര്‍ധിച്ചതിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ആഗസ്ത് 6 ന് ഫ്ലൈ ദുബായ് വിമാനത്തിലെത്തിയ രണ്ട് കാസർകോട് സ്വദേശികളിൽ നിന്ന് 53 ലക്ഷം വില വരുന്ന ഒരു കിലോ സ്വർണം പിടികൂടിയിരുന്നു. ആഗസ്ത് രണ്ടിന് കടത്താണ് ശ്രമിച്ച 16 ഐ ഫോണും 12 ഐപാഡുകളും പിടികൂടിയിരുന്നു. ഓഗസ്റ്റ് 3 ന് വാച്ചിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 83.5 ഗ്രാം സ്വർണവും പിടികൂടിയിരുന്നു.