മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മെഡിക്കല്‍ പ്രവേശന പരീക്ഷാ ധനസഹായം
കാസർകോട് : മെഡിക്കല്‍ പ്രവേശന പരിശീലനത്തിന് മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഫിഷറീസ് വകുപ്പിന്റെ ധനസഹായത്തിന് അപേക്ഷിക്കാം. ഒരു വര്‍ഷത്തെ പരീശിലനത്തിനാണ് ധനസഹായം. അപേക്ഷാ ഫോമും വിശദവിവരങ്ങളും കാഞ്ഞങ്ങാട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ നിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ആഗസ്റ്റ് 17 നകം കാസര്‍കോട് ജില്ലാ ഫിഷറീസ് ഓഫീസില്‍ ലഭിക്കണം.
ഹയര്‍ സെക്കന്ററി, വെക്കേഷണല്‍ ഹയര്‍ സെക്കന്ററി തലത്തില്‍ ഫിസിക്സ്,കെമിസ്ട്രി,ബയോളജി വിഷയങ്ങള്‍ക്ക് 85 ശതമാനം മാര്‍ക്കോടെ വിജയിച്ചതോ മുന്‍വര്‍ഷം നടത്തിയ നീറ്റ് പരീക്ഷയില്‍ 40ശതമാനം മാര്‍ക്ക് ലഭിച്ചവരോ ആയ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. ഫോണ്‍ 0467 2202537