വൃത്തിഹീന തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ ആശ്രിതര്‍ക്ക് പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം
കാസർകോട് : വൃത്തിഹീന തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ ആശ്രിതര്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷിക്കാം.ഒന്ന് മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കാണ് അവസരം. തുകല്‍ ഉരിക്കല്‍, തുകല്‍ ഊറക്കിടല്‍, പാഴ്വസ്തുക്കള് പെറുക്കി വില്ക്കല്, വെയ്സ്റ്റ് നീക്കം ചെയ്യുന്ന പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവരുടെ ആശ്രിതര്‍ ബന്ധപ്പെട്ട മുനിസിപ്പാലിറ്റി,പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നുള്ള സാക്ഷ്യപത്രം സഹിതം സ്കൂള്‍ മേധാവി വഴി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ക്ക് ആഗസ്റ്റ് 25 നകം അപേക്ഷ നല്‍കണം.