കാന്തപുരത്തിന്റെ ആഹ്വാനം.
കൊപ്പൽ കോളനിയിലേക്ക് സഹായവുമായി കേരള മുസ്ലിം ജമാഅത്ത് സംഘം.
തളങ്കര : കാറ്റിലും മഴയിലും വെള്ളത്തിനടിയിലായ കടവത്ത് കൊപ്പൽ കോളനി നിവാസികൾക്ക് ആശ്വാസമേകാൻ കേരള മുസ്ലിം ജമാഅത്ത് കാസർകോട് സോൺ പ്രവർത്തകരെത്തി.
കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാരുടെ പ്രത്യേക നിർദേശപ്രകാരമാണ് നേതാക്കൾ കോളനിയിലേക്ക് സഹായവുമായി എത്തിയത്. ജില്ലാ വൈസ് പ്രസിഡന്റ് കൊല്ലമ്പാടി അബ്ദുൽഖാദർ സഅദിയുടെ നേതൃത്വത്തിലെത്തിയ സംഘം കോളനിയിലെ മുഴുവൻ കുടുംബങ്ങൾക്കും ഭക്ഷണവും പഴവർഗങ്ങളും നൽകി. മുസ്ലിം ജമാ അത്ത് സോൺ ജനറൽ സെക്രട്ടറി മുഹമ്മദ് ടിപ്പുനഗർ, ഹനീഫ് താസ്കൻറ്്, സഹദാഫ്, നാസിർ സഖാഫി തുരുത്തി, ഖാദർ നെല്ലിക്കുന്ന് എന്നിവർ സംബന്ധിച്ചു.