കേരള തീരത്ത് മത്സ്യ ബന്ധനത്തിന് തടസമില്ല. പ്രത്യേക ജാഗ്രതാ നിർദ്ദേശം
12-08-2020 മുതൽ 14-08-2020 വരെ : തെക്ക്-പടിഞ്ഞാറ് അറബിക്കടലിലും, മധ്യ-പടിഞ്ഞാറ് അറബിക്കടലിലും മണിക്കൂറിൽ 50 മുതൽ 60 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.മധ്യ കിഴക്ക് അറബിക്കടലിലും ,വടക്ക് -കിഴക്ക് അറബിക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.മഹാരാഷ്ട്ര -ഗോവ തീരത്തും ,തെക്ക് ഗുജറാത്ത് തീരത്തും, മധ്യ പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിലും , ആന്ധ്രാ തീരത്തും മണിക്കൂറിൽ 45 മുതൽ 55 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.
15-08-2020 : തെക്ക്-പടിഞ്ഞാറ് അറബിക്കടലിലും, മധ്യ-പടിഞ്ഞാറ് അറബിക്കടലിലും മണിക്കൂറിൽ 50 മുതൽ 60 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.മധ്യ കിഴക്ക് അറബിക്കടലിലും ,വടക്ക് -കിഴക്ക് അറബിക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.മഹാരാഷ്ട്ര -ഗോവ തീരത്തും ,തെക്ക് ഗുജറാത്ത് തീരത്തും മണിക്കൂറിൽ 45 മുതൽ 55 കി മീ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.
16-08-2020 : തെക്ക്-പടിഞ്ഞാറ് അറബിക്കടലിലും, മധ്യ-പടിഞ്ഞാറ് അറബിക്കടലിലും മണിക്കൂറിൽ 50 മുതൽ 60 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.മഹാരാഷ്ട്ര -ഗോവ തീരത്തും ,തെക്ക് ഗുജറാത്ത് തീരത്തും മണിക്കൂറിൽ 45 മുതൽ 55 കി മീ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.
മേൽപറഞ്ഞ കാലയളവിൽ മേൽപറഞ്ഞ പ്രദേശങ്ങളിൽ മത്സ്യതൊഴിലാളികൾ മത്സ്യ ബന്ധനത്തിന് പോകാൻ പാടുള്ളതല്ല.