സംസ്ഥാനത്ത് ഇന്നും കൊവിഡ് മരണം: മരിച്ചത് വയനാട് നെല്ളിയമ്പലം മൈതാനിക്കുന്ന് സ്വദേശി അവറാൻ
കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് ഒരാൾ മരിച്ചു. കോഴിക്കോട് മെഡിക്കൽകോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്ന വയനാട് നെല്ളിയമ്പലം മൈതാനിക്കുന്ന് സ്വദേശി അവറാൻ (65) ആണ് മരിച്ചത്. ഇയാൾക്ക് മറ്റെന്തിലും രോഗം ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. ഇന്നലെ സംസ്ഥാനത്ത് അഞ്ചുമരണമാണ് സ്ഥിരീകരിച്ചത്.1417പേർക്കാണ് ഇന്നലെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം കൂടുതലാണെങ്കിലും രോഗമുക്തരുടെ എണ്ണം ഉയർന്നത് ആശ്വാസമായി. 1426 പേരാണ് രോഗമുക്തരായത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 1242 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 105 പേരുടെ ഉറവിടം വ്യക്തമല്ല. 36 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി.സംസ്ഥാനത്ത് കൂടുതൽ രോഗബാധിതരുളളത് തലസ്ഥാന ജില്ലയിലാണ്. ഇന്നലെ 297 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 279 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധയുണ്ടായത്. ഉറവിടം അറിയാത്ത 11 കേസുകളും തലസ്ഥാനത്തുണ്ട്.