കാസര്‍കോട് – കാഞ്ഞങ്ങാട് റോഡില്‍ ബേക്കല്‍ പാലത്തിന്റെ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ പാലം വഴിയുളള വാഹന ഗതാഗതം ഓഗസ്റ്റ് 14 മുതല്‍ സെപ്റ്റംബര്‍ 14 വരെ പൂര്‍ണ്ണമായും നിരോധിച്ചു. വാഹനങ്ങള്‍ പാലക്കുന്ന്-മുതിയക്കല്‍-തച്ചങ്ങാട്-ബേക്കല്‍ റോഡ് വഴി പോകണമെന്ന് പി ഡബ്ള്യൂ ഡി (കെ എസ് ടി പി ഡിവിഷന്) എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.