കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന ഈഘട്ടത്തിൽ ജില്ലയ്ക്ക് അൽപ്പം ആശ്വാസത്തിന് വകനൽകുന്നതാണ് ഇന്നത്തെ കോവിഡ് രോഗവിമുക്തരുടെ എണ്ണം .വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ടായിരുന്ന 266 പേർ ഇന്ന് രോഗവിമുക്തരായി. രോഗവിമുക്തരുടെ എണ്ണം 200 ന് മുകളിൽ കടക്കുന്നത് ഇതാദ്യമായാണ്.
കുമ്പളയിലെ പഞ്ചായത്തിൽ നിന്നാണ് ഇന്ന് ഏറ്റവും കൂടുതൽ പേർ രോഗവിമുക്തരായത് (33 പേർ). ഇതിന് മുമ്പ് ഏറ്റവും കൂടുതൽ പേർ രോഗമുക്തി നേടിയത് ഓഗസ്റ്റ് ഏഴിനായിരുന്നു (123 പേർ)
ആശുപത്രികളില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന കാസര്‍കോട് ജില്ലക്കാരായ 266 പേര്‍ക്ക് രോഗം ഭേദമായി.
അജാനൂര്‍- 8, ദേലംപാടി-1, മുളിയാര്‍-1, ഉദുമ -11, മടിക്കൈ-3, മധൂര്‍- 13, ചെമ്മനാട്-12, കുമ്പഡാജെ- 7, മംഗല്പാടി- 28, മീഞ്ച-7, മഞ്ചേശ്വരം- 20, പെരിങ്ങോം- 1, കാസര്‍കോട്- 15, കിനാനൂര്‍ കരിന്തളം- 3, വോര്‍ക്കാടി- 7, കളളാര്‍- 1, കാഞ്ഞങ്ങാട്- 5, തൃക്കരിപ്പൂര്‍- 11, കോടോം ബേളൂര്‍-4, പുല്ലൂര്‍ പെരിയ- 6, ബദിയഡുക്ക- 8, വലിയപറമ്പ- 1, പളളിക്കര- 4, കയ്യൂര്‍ ചീമേനി- 2, കുമ്പള- 33, നീലേശ്വരം- 5, ചെങ്കള- 22, കുറ്റിക്കോല്‍- 3, പുത്തിഗെ- 3, വെസ്റ്റ് എളേരി- 1, ചെറുവത്തൂര്‍- 1, കാറഡുക്ക- 1, പിലിക്കോട്- 1, പൈവളിഗ- 3, പനത്തടി- 2, മൊഗ്രാല്‍ പുത്തൂര്‍- 10, പടന്ന- 1, എന്മകജെ-1 എന്നിങ്ങനെയാണ് പഞ്ചായത്ത് അടിസ്ഥാനത്തില്‍ രോഗമുക്തരുടെ കണക്ക്.