ഇന്ത്യയുടെ ആത്മാവിനെ വീണ്ടെടുക്കണം, പ്രതീക്ഷകള്‍ മുഴുവന്‍ രാഹുല്‍ ഗാന്ധിയിലാണ്’; കോണ്‍ഗ്രസ് അമരത്തേക്ക് മടങ്ങിവരണമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഇന്ത്യയുടെ ആത്മാവിനെ വീണ്ടെടുക്കാന്‍ വീണ്ടും കോണ്‍ഗ്രസ്സിന്റെ അമരത്തേയ്ക്ക് എത്തുവാന്‍ രാഹുല്‍ ഗാന്ധി തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷം എന്നാല്‍ രാഹുല്‍ ഗാന്ധിയാണ്, പ്രതീക്ഷകള്‍ മുഴുവന്‍ രാഹുല്‍ ഗാന്ധിയിലാണെന്നും അദ്ദേഹം പറഞ്ഞു.
ജവഹര്‍ലാല്‍ നെഹ്റുവിനെ പോലെയുള്ള നേതാക്കള്‍ ഉയര്‍ത്തിപ്പിടിച്ച മതേതര ജനാധിപത്യ മൂല്യങ്ങള്‍ മോഡി സര്‍ക്കാരിന്റെ കീഴില്‍ തകര്‍ന്നടിയുന്ന കാഴ്ചയാണ് നമ്മുടെ മുന്നിലുള്ളത്. പുരോഗമന മതേതര ചിന്താഗതി പിന്തുടരുന്ന ജനങ്ങളെല്ലാം പ്രതീക്ഷ നഷ്ടപ്പെട്ട അവസ്ഥയിലാണ്. ഇന്ന് പ്രതിപക്ഷം എന്നാല്‍ രാഹുല്‍ ഗാന്ധിയാണ്. പ്രതീക്ഷകള്‍ മുഴുവന്‍ രാഹുല്‍ ഗാന്ധിയിലാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.