കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനില്‍ മൂന്ന് പൊലീസുദ്യോഗസ്ഥര്‍ക്ക് കൂടി കോവിഡ്. ഇതോടെ സ്റ്റേഷനിലെ വൈറസ് ബാധിതരുടെ എണ്ണം പത്തായി ഉയര്‍ന്നു. സമ്പര്‍ക്കത്തിലേര്‍പ്പെട്ട 40 പൊലീസുകാര്‍ നിരീക്ഷണത്തില്‍ പോയി. കഴിഞ്ഞ ദിവസം ആറ് പൊലീസുകാര്‍ക്കും അതിന് മുമ്പ് ഒരാള്‍ക്കും കോവിഡ് പോസിറ്റീവായിരുന്നു. നിലവില്‍ 12 പേരാണ് ഹൊസ്ദുര്‍ഗ് സ്റ്റേഷനില്‍ സേവനമനുഷ്ഠിക്കുന്നത്.
എന്നാൽ ഈ ഒരു പ്രതിസന്ധിയിലേക്ക് കൊണ്ടെത്തിച്ചത് മേലുദ്യോഗസ്ഥന്റെ തെറ്റായ തീരുമാനങ്ങളണെന്നാണ് പൊലീസുകാർ ചൂണ്ടിക്കാട്ടുന്നത്. ആദ്യം കോവിഡ് സ്ഥിതീകരിച്ചതിന് പിന്നാലെ പ്രൈമറി സമ്പർക്കത്തിലുള്ള പോലീസുകാർ സാബ് ടെസ്റ്റ് വിധേയയിരുന്നെങ്കിലും ഇവരെ നിരീക്ഷണത്തിൽ പ്രവേശിക്കാൻ അനുവദിക്കാതെ ഡ്യൂട്ടി തുടരാൻ മേലുദ്യോഗസ്ഥൻ നിർബന്ധിച്ചതായാ ണ് പരാതി ഉയരുന്നത് .ഇതിനിടയിൽ പ്രാഥമിക സമ്പർക്കത്തിൽ ഉൾപ്പെട്ട ആറ് പേർക്കും പിന്നീട് കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇതിനിടയിൽ കൺട്രോൾ റൂമിൽ സേവനമനുഷ്ഠിച്ചിരുന്ന മേലുദ്യോഗസ്ഥന്റെ മരുമകനായ പോലീസുകാരൻ നിരീക്ഷണത്തിൽ പോകാനുള്ള അവസരം ഒരുക്കി നൽകിയതും പോലീസുകാർക്കിടയിൽ മുറുമുറുപ്പിന് കാരണമായി. അതേസമയം എന്തിനാണ് പൊലീസുകാർ ഇത്ര ധൃതിപ്പെട്ടു
ടെസ്റ്റ് നൽകിയതെ ന്ന നിലപാടിലാണ് ഈ ഉദ്യോഗസ്ഥൻ.
മുമ്പ് പകുതിപേരെ റിസര്‍വില്‍ നിര്‍ത്തിയാണ് പൊലീസ് സ്റ്റേഷന് പ്രവര്ത്തിച്ചിരുന്നതെ ങ്കിലും കോവിഡ് നിയന്ത്രണചുമതല പൂര്‍ണ്ണമായും പൊലീസിനെ ഏല്‍പ്പിച്ചതോടെ നിയമപാലകരുടെ ജോലിഭാരവും മാനസികസമ്മര്‍ദ്ദവും ഇരട്ടിച്ചിരിക്കുകയാണ്. മുഴുവന്‍ പൊലീസുകാരും ജോലിക്കെത്തണമെന്ന കര്‍ശന നിര്‍ദേശമാണ് നിലവിലുള്ളത്. .