പെൺമക്കൾക്ക് പാരമ്പര്യ സ്വത്തിൽ തുല്യാവകാശം: ഹിന്ദു പിൻതുടർച്ചാവകാശത്തിൽ നിർണായക വിധിയുമായി സുപ്രീംകോടതി
ന്യൂഡൽഹി: ഹിന്ദു പിൻതുടർച്ചാവകാശത്തിൽ നിർണായക വിധിയുമായി സുപ്രീംകോടതി. പെൺമക്കൾക്ക് പാരമ്പര്യ സ്വത്തിൽ തുല്യാവകാശമുണ്ടെന്ന് പറഞ്ഞ സുപ്രീംകോടതി പെൺമക്കൾ ജീവിതാവസാനംവരെ തുല്യ അവകാശമുളള മക്കൾ തന്നെയാണെന്നും വ്യക്തമാക്കി. ജസ്റ്റിസ് അരുൺമിശ്ര അദ്ധ്യക്ഷനായി മൂന്നംഗ ബെഞ്ചിന്റേതാണ് ഈ സുപ്രധാന വിധി. 1956 ലാണ് ഹിന്ദു പിന്തുടർച്ചാവകാശ നിയമം നിലവിൽ വന്നത്. പിന്നീട് 2005ൽ ഈ നിയമം ഭേദഗതി ചെയ്തു.ഈ ഭേദഗതി മുൻകാല പ്രാബല്യത്തോടെ അംഗീകരിച്ചു കൊണ്ടാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. 2005ലെ ഭേദഗതി നിലവിൽ വന്ന സമയത്ത് അച്ഛൻ ജീവിച്ചിരുന്നോ ഇല്ലയോ എന്നത് പ്രസക്തമല്ലെന്നും കോടതി നിരീക്ഷിച്ചു.