“നരേന്ദ്ര മോദി നല്ല ബുദ്ധിമാനാണ്…പിണറായി വിജയനും അത് മതിയായിരുന്നു, ആരും ചോദ്യം ചെയ്യില്ലചീത്തപ്പേരും കേൾക്കില്ല”: വി ഡി സതീശൻ
മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്രമോദിയെപ്പോലെ മൻ കി ബാത്ത് തുടങ്ങുന്നതാണ് നല്ലതെന്ന് വി ഡി സതീശൻ എം എൽ എ. ഭരണകൂടത്തിനെതിരെ ചോദ്യങ്ങൾ വരാതിരിക്കാനാണ് അദ്ദേഹം റേഡിയോയിലൂടെ മൻ കി ബാത്ത് തുടങ്ങിയതെന്നും, റേഡിയോ ആകുമ്പോൾ ഇങ്ങോട്ട് ആരും ചോദ്യം ചോദിക്കില്ലല്ലോയെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ വിമർശനമുന്നയിച്ചു.” റേഡിയോ ആകുമ്പോൾ ഇങ്ങോട്ട് ആരും ചോദ്യം ചോദിക്കില്ലല്ലോ!!! വാസ്തവത്തിൽ വൈകുന്നേരത്തെ പത്രസമ്മേളനത്തിനു പകരം പിണറായി വിജയനും അത് മതിയായിരുന്നു. ആരും ഒരു ചോദ്യവും ചോദിക്കില്ലായിരുന്നു. പിന്നെ ഈ ചീത്ത പേരും കേൾക്കില്ലായിരുന്നു” -അദ്ദേഹം പോസ്റ്റിൽ കുറിച്ചു.ഫേസ്ബുക്ക് പോസ്റ്റിന്രെ പൂർണരൂപംനരേന്ദ്ര മോദി നല്ല ബുദ്ധിമാനാണ്. അദ്ദേഹത്തിനറിയാം എപ്പോഴാണെങ്കിലും ഭരണകൂടത്തിനെതിരെ ചോദ്യങ്ങൾ വരാം. അത് വരാതിരിക്കാനാണ് അദ്ദേഹം റേഡിയോയിലൂടെ മൻ കി ബാത്ത് തുടങ്ങിയത്. റേഡിയോ ആകുമ്പോൾ ഇങ്ങോട്ട് ആരും ചോദ്യം ചോദിക്കില്ലല്ലോ!!!
വാസ്തവത്തിൽ വൈകുന്നേരത്തെ പത്രസമ്മേളനത്തിനു പകരം പിണറായി വിജയനും അത് മതിയായിരുന്നു. ആരും ഒരു ചോദ്യവും ചോദിക്കില്ലായിരുന്നു. പിന്നെ ഈ ചീത്ത പേരും കേൾക്കില്ലായിരുന്നു.റേഡിയോ ഒരു പ്രതീകമാണ് !!!