കൊച്ചി: എറണാകുളത്തും വയനാട്ടിലുമായി സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം. ആലുവ സ്വദേശി എം ഡി ദേവസി (75), വയനാട് സ്വദേശി മൊയ്തു (59) എന്നിവരാണ് മരിച്ചത്. കളമശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് ചികിത്സയിലായിരുന്ന എം ഡി ദേവസി. ഇദ്ദേഹത്തിന് പ്രമേഹവും രക്തസമ്മര്‍ദവും ഉണ്ടായിരുന്നു. ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് ആലുവ ജില്ലാ ആശുപത്രിയില്‍ നിന്ന് കഴിഞ്ഞമാസം 25നാണ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ മരണപ്പെടുകയുമായിരുന്നു.
മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മൊയ്തു മരിച്ചത്. കിഡ്നി, കരള്‍ രോഗങ്ങളുണ്ടായിരുന്ന ആളായിരുന്നു ഇദ്ദേഹം.
സംസ്ഥാനത്ത് ഇന്നലെ 1184 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 784 രോഗമുക്തരായി. 956 സമ്ബര്‍ക്ക രോഗികളില്‍ 114 പേരുടെ ഉറവിടം വ്യക്തമല്ല. ഏഴ് മരണമാണ് ഇന്നലെ സ്ഥിരീകരിച്ചത്. തിരുവനന്തപുരം കാട്ടാക്കട സ്വദേശിനി ജമ (50) അടക്കം പലസ്ഥലങ്ങളിലായി മുന്‍ ദിവസങ്ങളില്‍ മരിച്ച ഏഴുപേരുടെ പരിശോധനാഫലമാണ് പോസിറ്റീവായത്. അതേസമയം രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 23 ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,601 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 22,68,675 ആയി. 871 കൊവിഡ് മരണങ്ങളാണ് ഒരു ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഔദ്യോഗിക കണക്കനുസരിച്ച് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 45,257 ആയി.