മകളുടെ വിവാഹ ചടങ്ങിന് നീക്കിവെച്ച ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി പരപ്പയിലെ പി കെ ബാലകൃഷ്ണൻ.
കാസർകോട് : മകളുടെ വിവാഹ ചടങ്ങുകൾക്ക് നീക്കിവെച്ച ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി പരപ്പ മുണ്ട്യാനത്തെ പി കെ ബാലകൃഷ്ണനാണ് മഹാമാരിയും പേമാരിയും നാടിനെ നടുക്കുന്ന കാലത്ത് ദുരിതാശ്വാസ നിധിയിൽ സംഭാവനയേകി മാതൃകയാകുന്നത്. ഈ മാസം 8 ന് പി കെ ബാലകൃഷ്ണന്റെ യും കാർത്യായനിയുടേയും മകൾ കാവ്യാ കൃഷ്ണനും കരിന്തളം കാലിച്ചാമരത്തെ രജിതും വിവാഹിതരായിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലളിതമായി നടത്തിയ വിവാഹത്തിൽ ബാക്കിവെച്ച തുക വിവാഹ വേദിയിൽ വെച്ച് ബാലകൃഷ്ണൻ ലോക കേരള സഭാംഗം മാധവൻ പാടിയ്ക്ക് കൈമാറി. തിങ്കളാഴ്ച തുക ഇരുവരും കാസർ കോട് കളക്ടറേറ്റിൽ എത്തി ജില്ലാ കളക്ടർ ഡി.സജിത് ബാബുവിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.