മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് കൊവിഡ്: വിവരം പുറത്തുവിട്ടത് ട്വിറ്ററിലൂടെ, സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകണമെന്ന് അഭ്യർത്ഥന
ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരാഴ്ച താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകണമെന്നും പരിശോധനയ്ക്ക് വിധേയമാകണമന്നും അദ്ദേഹം അഭ്യർത്ഥിച്ചിട്ടുണ്ട്.കേന്ദ്രമന്ത്രി അമിത് ഷാ ഉൾപ്പടെയുളള നിരവധി പ്രമുഖർക്ക് നേരത്തേ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.On a visit to the hospital for a separate procedure, I have tested positive for COVID19 today.
I request the people who came in contact with me in the last week, to please self isolate and get tested for COVID-19.#CitizenMukherjee— Pranab Mukherjee (@CitiznMukherjee)August 10, 2020