വിദ്യാനഗർ എൻ ജി ഒ ക്വാട്ടേഴ്സിൽ റിട്ട.എസ്.ഐയുടെ
കാര്‍ കത്തിച്ച കേസിൽ
എസ്.ഐ യെ പ്രതിയാക്കി കോടതിയിൽ റിപ്പോർട്ട്.
കാസര്‍കോട്:റിട്ട.എസ്.ഐയുടെ കാര്‍ കത്തിച്ച കേസില്‍ ഒടുവില്‍ കുടുങ്ങിയത് എസ്ഐ. കാസര്‍കൊട് വിദ്യാനഗർ ഉദയഗിരി എന്‍ ജി ഓ ക്വാര്‍ട്ടേര്‍സില്‍ താമസിക്കുന്ന റിട്ട എസ്.ഐ ശിവദാസിന്റെ കാര്‍ ഇരുട്ടിന്റെ മറവില്‍ അഗ്നിക്കിരയാക്കിയ കേസിലാണ് സമീപത്തെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിച്ച അന്വേഷണ സംഘം പ്രതിയെകണ്ടെത്തിയത്.ആലപ്പുഴ സ്വദേശിയും ടെലികമ്മ്യൂണിക്കേഷന്‍ വിംഗില്‍ എസ് ഐയായി ജോലി ചെയ്യുന്ന മനീഷ്്(40)നെതിരെയാണ് പ്രതി ചേര്‍ത്ത് പോലീസ് കോടതിയല്‍ റിപ്പോര്‍ട്ട് നല്‍കിയത് 2020 ഫെബ്രവരി 15 നാണ് കാര്‍ അഗ്നിക്കിരയാക്കിയത്.ചില അന്വേഷണങ്ങളുമായി ബന്ധപ്പെട്ട മുന്‍ വിരോധമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തിയിരുന്നു.ഇതിനിടെ ജില്ലാ പോലീസ് ആസ്ഥാനത്ത് ജോലി ചെയ്യുന്ന റിട്ട.എസ്.ഐയുടെ ഭാര്യയുടെ വാഹനം റോഡില്‍ തടഞ്ഞിട്ട സംഭവുമുണ്ടായിരുന്നു.മദ്യപിച്ചു വാഹനമോടിച്ചതുള്പ്പടെ കേസുകളില്‍ സസ്പെന്‍ഷനില്‍ കഴിയുന്നതിനിടെയാണ് കോടതിയില്‍ ഇയാള്‍ക്കെതിരെ പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്