മദ്യപാനത്തിനിടെ തര്‍ക്കം നീലേശ്വരം പരപ്പ പട്ളത്ത് യുവാവ് വെട്ടേറ്റുമരിച്ചു.
കാഞ്ഞങ്ങാട്: പരപ്പ പട്ളത്ത് യുവാവ് വെട്ടേറ്റുമരിച്ചു. തോടം ചാലിലെ കൂലിത്തൊഴിലാളി രവി (40 )യാണ് മരിച്ചത്.
പരപ്പ തോടന്‍ചാലിലെ കീരി രവിയെന്ന രവി (48) യാണ് മരിച്ചത്. കാരാട്ട് കൂളിപാറയിലെ കണ്ണനെ (49)യാണ് നെഞ്ചിന് കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റത്. ഞായാറാഴ്ച രാത്രി കണ്ണന്റെ വീട്ടില്‍ വെച്ചായിരുന്നു ഇരുവരും മദ്യപിച്ചത്. തുടര്‍ന്നുള്ള തര്‍ക്കത്തില്‍ രവി കത്തി കൊണ്ട് കണ്ണന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു. രാത്രി പത്തു മണിയോടെയാണ് സംഭവം. കണ്ണന് താമസിക്കുന്ന വാടക വീട്ടിന്റെ 300 മീറ്റര്‍ അകലെയുളള. കവുങ്ങിന് തോട്ടത്തില്‍ പരിക്കുകളോടെ രവിയുടെ മൃതദേഹം തിങ്കളാഴ്ച രാവിലെ നാട്ടുകാര്‍ കണ്ടെത്തിയത്. വെള്ളരിക്കുണ്ട് പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രേംസദനന്‍ ,എസ് ഐ ശ്രീ ദാസ് എന്നിവര്‍ സംഭവ സ്ഥലത്ത് എത്തി . ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും. തോടംചാല്‍ കേളനിയിലെ പരേതനായ കാവേരിയുടെയും ചിരുതയുടെയും മകനാണ്. ഭാര്യ: സുശീല .സഹോദരി ലീല.