അമിത് ഷായുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവായെന്ന് ബി.ജെ.പി എം.പി
ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്. ബി.ജെ.പി എം.പി മനോജ് തിവാരിയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
ആഗസ്റ്റ് രണ്ടിനാണ് അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
देश के यशस्वी गृह मंत्री अमित शाह जी का कोविड रिपोर्ट आया Negative 🙏🙏#जयसियाराम #हर_हर_महादेव
@BJP4Delhi pic.twitter.com/mxQRKplrH7
— Manoj Tiwari (@ManojTiwariMP) August 9, 2020
ഗൂര്‍ഗോണിലുള്ള മേദാന്ത ആശുപത്രിയിലായിരുന്നു ഷാ കഴിഞ്ഞിരുന്നത്. എന്നാല്‍ അമിത് ഷാ എയിംസില്‍ ചികിത്സ തേടാതെ സ്വകാര്യ ആശുപത്രിയെ സമീപിച്ചതിനെ വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
രാജ്യത്തെ ശക്തരായ ഭരണവര്‍ഗ്ഗം പൊതുസ്ഥാപനങ്ങളെ ആശ്രയിച്ചാല്‍ മാത്രമേ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസം ഉണ്ടാകുകയുള്ളുവെന്ന് ശശി തരൂര്‍ എം.പി പറഞ്ഞിരുന്നു.
കൊവിഡ് സ്ഥിരീകരിച്ച ശേഷം എന്തുകൊണ്ടാണ് നമ്മുടെ ആഭ്യന്തരമന്ത്രി ഏറ്റവും അടുത്തുള്ള എയിംസില്‍ പോകാതെ സ്വകാര്യ ആശുപത്രിയില്‍ പോയതെന്നും തരൂര്‍ ചോദിച്ചിരുന്നു.