കാസർകോട് : രാജ്മോഹൻ ഉണ്ണിത്താൻ ഡ്രൈവർക്ക് കഴിഞ്ഞദിവസം കോഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് എംപി ക്വാറന്റീനില്‍ പ്രവേശിച്ചു. ഉണ്ണിത്താന്റെ പ്രാഥമിക സ്രവ പരിശോധനാഫലം നെഗറ്റീവാണെങ്കിലും മുൻകരുതൽ എന്ന നിലയിലാണ് ക്വാറന്റൈനിൽ പ്രവേശിച്ചത്. നേരത്തെ ഉണ്ണിത്താനുമായി ബന്ധപ്പെട്ട് സമ്പർക്കം പുലർത്തിയ ഒരു വ്യക്തിക്ക് കോവിഡ് സ്ഥിരീകരിച്ചതായി മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മാത്രമല്ല ആരോഗ്യപ്രവർത്തകർ എപിയെ സന്ദർശിച്ച് മുന്നറിയിപ്പു നൽകിയതാണ്. ഒരേസമയം ഉണ്ണിത്താൻ ഡ്രൈവറുടെ സമ്പർക്ക പട്ടിക ആരോഗ്യപ്രവർത്തകർ തയ്യാറാക്കി വരികയാണ് ഇത് അൽപം പ്രയാസം സൃഷ്ടിക്കുന്നുണ്ടന്ന് ആരോഗ്യപ്രവർത്തകർ ആശങ്ക പങ്കുവച്ചു. പത്ത് ദിവസത്തേക്ക് എല്ലാ പരിപാടികളും റദ്ദാക്കി എംപി ഓഫീസും അടച്ചതാ യി രാജ്മോഹൻ ഉണ്ണിത്താൻ അറിയിച്ചു.