കേരളത്തില്‍ 1420 പേര്‍ക്ക് കൂടി കൊവിഡ്; 1715 പേര്‍ക്ക് രോഗ മുക്തി
കാസർകോട് 73 പേര്‍ക്ക് കൂടി കോവിഡ്
ഇന്ന് കാസർകോട് ജില്ലയില്‍ 73 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത ആറുപേരുള്‍പ്പെടെ സമ്പര്‍ക്കത്തിലൂടെ 70 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 33 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.
വീടുകളില്‍ 3128 പേരും സ്ഥാപനങ്ങളില്‍ 1376 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4504 പേരാണ്. പുതിയതായി 349 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 536 സാമ്പിളുകള കൂടി പരിശോധനയ്ക്ക് അയച്ചു. 1212 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 267 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി 349 പേരെ നിരീക്ഷണത്തിലാക്കി. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 33 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ഉറവിടമറിയാത്തവര്‍
മഞ്ചേശ്വരം പഞ്ചായത്തിലെ 65 കാരന്, 62 കാരി
കാസര്‍കോട് നഗരസഭയിലെ 38 കാരന്, 45 കാരി
പള്ളിക്കര പഞ്ചായത്തിലെ 31 കാരന്
തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 44 കാരി
സമ്പര്‍ക്കം
മഞ്ചേശ്വരം പഞ്ചായത്തിലെ 32 കാരന്
ചെമ്മനാട് പഞ്ചായത്തിലെ 45, 23, 28 വയസുള്ള പുരുഷന്മാര്, 37 കാരന് (ആരോഗ്യ പ്രവര്ത്തകന്)
മംഗല്പാടി പഞ്ചായത്തിലെ 41, 22,55 വയസുള്ള പുരുഷന്മാര്, 38, 45 വയസുള്ള സത്രീകള്‍
വലയിപറമ്പ പഞ്ചായത്തിലെ 35 കാരി
പനത്തടി പഞ്ചായത്തിലെ 32 കാരന്
അജാനൂര്‍ പഞ്ചായത്തിലെ 47, 49 വയസുള്ള പുരുഷന്മാര്, 28 കാരി, 13, 12 വയസുള്ള പെണ്‍കുട്ടികള്‍
കോടോംബേളൂര്‍ പഞ്ചായത്തിലെ 69 കാരി
കാഞ്ഞങ്ങാട് നഗരസഭയിലെ 23, 27 വയസുള്ള പുരുഷന്മാര്, 50, 27 വയസുള്ള സത്രീകള്‍
മടിക്കൈ പഞ്ചായത്തിലെ 39 കാരന്
പള്ളിക്കര പഞ്ചായത്തിലെ 29 കാരി
കുമ്പള പഞ്ചായത്തിലെ 40കാരന്, 32 കാരി, നാല് വയസുള്ള പെണ്‍കുട്ടി, ഒമ്പത്, 11 വയസുള്ള ആണ്‍കുട്ടികള്‍
കാസര്‍കോട് നഗരസഭയിലെ 42, 43, 45, 80, 39, 36, 34, 26, 23 വയസുള്ള പുരുഷന്മാര്, ആരോഗ്യപ്രവര്‍ത്തകരായ 31, 34 വയസുള്ള സത്രീകള്‍, 35, 26, 20 വയസുള്ള സത്രീകള്‍
ചെങ്കള പഞ്ചായത്തിലെ 44 കാരന്
മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ 29 കാരന്
മധൂര്‍ പഞ്ചായത്തിലെ 45 കാരന്
പടന്ന പഞ്ചായത്തിലെ 37 കാരന്
നീലേശ്വരം നഗരസഭയിലെ 27, 21, 58, 49 വയസുള്ള പുരുഷന്മാര്, 42 കാരി
തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 31, 25, 50, 17, 27 വയസുള്ള പുരുഷന്മാര്, 39 വയസുള്ള ആരോഗ്യപ്രവര്ത്തകന്, 70, 65 വയസുള്ള സത്രീകള്‍, ഏഴ് വയസുള്ള പെണ്‍കുട്ടി
ഉദുമ പഞ്ചായത്തിലെ 32 കാരന്
കണ്ണൂരിലെ 48 കാരി
ഇതരസംസ്ഥാനത്ത് നിന്നെത്തിയവര്‍
പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 39 കാരന് (തമിഴ്നാട്), 22 കാരി (കര്‍ണ്ണാട)
ചെമ്മനാട് പഞ്ചായത്തിലെ 52 കാരന്(കര്‍ണ്ണാടക)
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 1420 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹംhttps://www.facebook.com/PinarayiVijayan/videos/1648713331954332