സീതാംഗോളിയിൽ വൈദ്യുതി ജീവനക്കാരന് ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു,
കാസർകോട് : വൈദ്യുതി ജീവനക്കാരന് ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു. വിദ്യാനഗര്‍ ഉദയഗിരിയിലെ പരേതനായ ബാബു-ബേബി ദമ്പതികളുടെ മകനും സീതാംഗോളി വൈദ്യുതി സെക്ഷന്‍ ഡിവിഷനിലെ ജീവനക്കാരനുമായ പ്രദീപാ (36) ണ് മരിച്ചത്. ശനിയാഴ്ച്ച ഉച്ചയോടെ സീതാംഗോളിക്ക് സമീപത്തെ കുമാരമംഗലം ചിമ്മിനിയടുക്കയിലെ വൈദ്യുതി പോസ്റ്റില്‍ അറ്റകുറ്റപ്പണികൾക്ക് കയറിയതായിരുന്നു. ഉടന്‍ തന്നെ ഷോക്കേറ്റ് തെറിച്ച് വീണ പ്രദീപനെ നാട്ടുകാരും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: കാവ്യ. മക്കള്‍: വൈഷണവ്, അദ്വിത്. സഹോദരങ്ങള്‍: അജയകുമാര്‍, പ്രീതി