കാസർകോട് ജില്ലയിൽ മാസ്ക് ധരിക്കാത്ത 404 പേര്‍ക്കെതിരെ കേസ്
കാസർകോട്: മാസ്ക് ധരിക്കാത്തതിന് ആഗസ്റ്റ് ഏഴിന് ജില്ലയില്‍ 404 പേര്‍ക്കെതിരെ കൂടി കേസെടുത്തു. ഇതോടെ ഇതുവരെ കേസെടുത്തവരുടെ എണ്ണം 18984 ആയി.
ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷന് പരിധിയില്‍ രണ്ട് കേസികള്‍ രജിസ്റ്റര്‍ ചെയ്തു. ഇതോടെ ഇതുവരെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 3354 ആയി. വിവിധ കേസുകളിലായി 4509 പേരെ അറസ്റ്റ് ചെയ്തു. 1319 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.