ഉപ്പള ബായാര്‍ മുളിഗദ്ദെയില്‍ കുന്നിടിഞ്ഞു. 15ലധികം കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു
ഉപ്പള: ബായാര്‍ മുളിഗദ്ദെയില്‍ മണ്ണിടിഞ്ഞു വീണു. 15 പരം കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. സക്കറിയ എന്ന സെക്കി, അബൂബക്കര്‍ സിദ്ദീഖ്, മുഹമ്മദലി എന്നിവരുടേതുള്‍പ്പെടെ 15 പരം കുടുംബങ്ങളെയാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ മാറ്റി താമസിപ്പിച്ചത്. ഇന്ന് പുലര്‍ച്ച ഒരു മണിയോടെയാണ് കുന്നിന്റെ ഒരു ഭാഗം ശക്തമായ മഴയില്‍ ഇടിഞ്ഞ് വീടുകളുടെ മുകളിലേക്ക് വീണത്. മണ്ണിടിയുന്ന ശബ്ദം കേട്ട കുടുംബങ്ങള്‍ വീട്ടില്‍ നിന്ന് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു