കാസർകോട് കൊറക്കോട് വയലിൽ വെള്ളം കയറി .നിരവധി കുടുബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
കാസർകോട് :കാസർകോട് നഗരസഭാ പരിധിയിലെ കൊറക്കോട് വയലിൽ വെള്ളം കയറി തുടങ്ങിയോതോടെ പ്രദേശം ഒഴിപ്പിച്ചുതുടങ്ങി.
ആശ്രയ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വീടുകൾ ഉൾപ്പെടെ നിരവധി കുടുംബങ്ങളാണ് ഈ പ്രദേശത്ത് താമസക്കാരായിട്ടുളത് . രാവിലെ ആറു മണിയോടെ വാർഡ് കൗൺസിലറായ കമ്പ്യൂട്ടർ മൊയ്തീന്റെ നേതൃത്വത്തിലാണ് പ്രദേശവാസികളെ ഒഴിപ്പിച്ചു തുടങ്ങിയത്. ഇവരെ ബന്ധുവീട്ടിലേക്ക് മാറ്റി. എല്ലാ വർഷവും വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പ്രദേശമാണ് ഇത്. സ്വകാര്യ വ്യക്തി വയൽ നികത്തി കരഭൂമിയാക്കി മാറ്റുകയും പിന്നീട് ഇത് കാസർകോട് നഗരസഭ ആശ്രയ പദ്ധതിക്കായി വിലക്ക് വാങ്ങിക്കുകയുമായിരുന്നു . ഇതിൻറെ പിന്നിൽ അഴിമതി ഉണ്ടെന്ന ആരോപണം അന്നുതന്നെ ഉയർന്നതാണ്. അഴിമതി ആരോപണങ്ങളും വിജിലൻസ് കേസുകൾക്കും പിന്നാലെ ഒമ്പതു വർഷത്തോളം എടുത്താണ് ആശ്രയ പദ്ധതി യുടെ 14 വീടുകൾ പൂർത്തീകരിച്ചത്. എന്നാൽ ഇവിടെ താമസിക്കുന്ന കുടുംബങ്ങൾക്ക് എല്ലാം കാലവർഷവും വിട്ട് പോകേണ്ട ഗതികേടിലാണ്.