കരിപ്പൂർ വിമാന ദുരന്തം, മരണപ്പെട്ട യാത്രക്കാരിൽ ഒരാൾക്ക് കോവിഡ് സ്ഥിതീകരിച്ചു, രക്ഷാപ്രവർത്തകർ ഉടൻ പരിശോധനയ്ക്ക് വിധേയമാകണം,
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവള ദുരന്തത്തില്‍ മരിച്ച ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മന്ത്രി കെ ടി ജലീല്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടവര്‍ സ്വയം പരിശോധനയ്ക്ക് വിധേയരാവണമെന്നും മന്ത്രി ആവശ്യപ്പെട്ടു . പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ എത്രയും പെട്ടെന്ന് ആരോഗ്യ പ്രവര്‍ത്തകരെ കാണണമെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജയും ആവശ്യപ്പെട്ടിരുന്നു മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം നടത്തുമെന്ന് കോഴിക്കോട് കളക്ടര്‍ അറിയിച്ചിട്ടുണ്ട്.
അതേസമയം, വിമാനാപകടത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. നേരത്തെ 20 പേർ മരണപ്പെട്ടതായ റിപ്പോർട്ടുകളാണ് പുറത്ത് വന്നിരുന്നത്
ദുബായില്‍ നിന്ന് വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയാണ് തകര്‍ന്നത്. എന്താണ് കരിപ്പൂരില്‍ ഇത്തരത്തിലുള്ള അപകടം സംഭവിക്കാന്‍ കാരണമെന്നതില്‍ വിശദമായ അന്വേഷണം ഡി ജി സി എ നടത്തുമെന്ന് കേന്ദ്രവ്യാമയാനമന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.