മുല്ലപ്പെരിയാറില്‍ ജലനിരപ്പുയരുന്നതില്‍ ആശങ്കയുണ്ടെന്ന് മന്ത്രി എം .എം . മണി
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പുയരുന്നതില്‍ ആശങ്കയുണ്ടെന്ന് മന്ത്രി എം.എം. മണി. അണക്കെട്ട് തുറക്കേണ്ടത് തമിഴ്നാടാണ്. ഇതിന്റെ നിയന്ത്രണം അവര്‍ക്കാണ്. ജലനിരപ്പുയരുന്നതിലെ ആശങ്ക കേരളം തമിഴ്നാടിനെ അറിയിച്ചിട്ടുണ്ടെന്നും സംസ്ഥാനത്ത് ആവശ്യമായ മുന്നൊരുക്കം നടത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 134 അടിയിലെത്തി. തീരമേഖലകളില്‍ കനത്ത ജാഗ്രതയിലാണ്. ഇന്നു പുലര്‍ച്ചെയോടെ മഴയുടെ ശക്തികുറഞ്ഞെങ്കിലും നീരൊഴുക്ക് ശക്തമായി തുടരുന്നതിനാലാണ് രാവിലെ ഒന്‍പതോടെ ജലനിരപ്പ് 134 അടിയിലേക്ക് ഉയര്‍ന്നത്. ജലനിരപ്പ് 136 അടിയിലെത്തിയാല്‍ വെള്ളം തുറന്നു വിടണമെന്ന് കേരളം തമിഴ്നാടിനെ അറിയിച്ചിട്ടുണ്ട്.
ജലനിരപ്പ് 138 അടിയിലെത്തിയാല്‍ ഡാം തുറക്കാനാണ് കേന്ദ്ര ജലകമ്മീഷന് തമിഴ്നാടിനു നല്‍കിയിരിക്കുന്ന നിര്‍ദേശം. വെള്ളിയാഴ്ച ജലനിരപ്പ് 132.60 അടിയിലെത്തിയപ്പോള്‍ തന്നെ തീരവാസികള്‍ക്ക് ആദ്യ ജാഗ്രത മുന്നറിയിപ്പ് നല്‍കിയിരുന്നു. അത്യാവശ്യ ഘട്ടത്തില്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ക്യാന്പുകളും ഒരുക്കിയിട്ടുണ്ട്.