കോഴിക്കോട്: കരിപ്പൂരിലുണ്ടായ അപകടത്തിൽ പെട്ട വിമാനത്തിലുണ്ടായിരുന്ന കാസർഗോഡ് ജില്ലയിൽ നിന്നുള്ള യാത്രക്കാർ സുരക്ഷിതരാണെന്ന് വിവരം.
പുല്ലൂർ പെരിയ പഞ്ചായത്തിലെ കുണിയയിൽ നിന്നുള്ള ഒരു കുടുംബത്തിലെ നാലു പേരും, ഒരു കുമ്പള സീതാംഗോളി സ്വദേശിയും, മറ്റൊരാൾ തായന്നൂർ സ്വദേശിയുമാണ്.
അബ്ദുൽ റഫീക്ക് (39), ആയിഷത്ത് സലീന റഫീഖ്(35 ), അബ്ദുല്ല ശിഹറാൻ (4), അബ്ദുല്ല റിഹാൻ(10) എന്നിവരാണ് കുണിയ എന്നിവർ സുരക്ഷിതരാണന് റഫീഖിന്റെ പിതാവ് ബി എൻ സിയോട് വ്യക്തമാക്കി ,
മുഹമ്മദ് ഹനസ് (31) സീതാംഗോളി സ്വദേശിയാണ്. തായന്നൂർ സ്വദേശി രഞ്ജിത്ത് പി (35) എന്നിവരാണ് കാസർഗോഡ് ജില്ലയിൽ നിന്നുള്ള വിമാന യാത്രക്കാരെന്നാണു പ്രാഥമിക വിവരം.
രജ്ഞിത്തിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നിലവിൽ ലഭിച്ചിട്ടില്ല, മറ്റുള്ളവർ നിസാര പരിക്കുകളോടെ സുരക്ഷിതരാണെന്ന് ബന്ധുക്കൾക്ക് വിവരം ലഭിച്ചിട്ടുണ്ട്.
കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പറന്നിറങ്ങി രണ്ടായി പിളർന്ന വിമാനത്തിൽ പത്തു കുട്ടികളടക്കം 174 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ജനവാസ കേന്ദ്രത്തിനു സമീപമാണ് വിമാനം തകർന്നത്. പറന്നിറങ്ങുമ്പോൾ റൺവേയുടെ അവസാന ഭാഗത്ത് നിന്നാണ് തെന്നിമാറിയത്. വിമാനത്തിൽ നിന്ന് പുക ഉയരുന്നതായാണ് വിവരം, വിമാനത്തിന്റെ പൈലറ്റ് ഉൾപ്പെടെ 19 പേർ മരണപ്പെട്ടതായും സൂചനകൾ പുറത്തുവരുന്നു. ഇന്ന് രാത്രി 8 മണിയോടുകൂടിയാണ് അപകടം സംഭവിച്ചത്.