കരിപ്പൂർ: കരിപ്പൂര്‍ വിമാന അപകടത്തില്‍ പൈലറ്റ് അടക്കം മരണം 19. പൈലറ്റിന് പുറമെ കോഴിക്കോട് സ്വദേശികളായ മൂന്ന് യാത്രക്കാരും മരിച്ചു. മലപ്പുറത്തെ ആശുപത്രിയിലെത്തിച്ച സ്ത്രീയും രണ്ട് കുട്ടികളും മരിച്ചെന്ന് മലപ്പുറം ഡിഎംഒ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. പൈലറ്റ് ഡിവി സാഥെ, കോഴിക്കോട് സ്വദേശികളായ ഷറഫുദ്ദീൻ, രാജീവ് എന്നിവരെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലാണ് എത്തിച്ചിരുന്നത്. രക്ഷാപ്രവർത്തകര്‍ ആശുപത്രിയിലെക്ക് എത്തിക്കുന്ന ഭൂരിഭാഗം പേരുടേയും നില അതീവ ഗരുതരമാണ്. കരിപ്പൂർ എയർപോർട്ടിൽ വിമാനം റൺവെയിൽ നിന്ന് തെന്നിമാറിയതിനെത്തുsർന്നുള്ള അപകടവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് എയർപോർട്ടിൽ കൺട്രോൾ റൂം തുറന്നു. യാത്രക്കാരുടെ ബന്ധുക്കൾക്ക് വിവരങ്ങൾക്കായി 0495 2376901, 04832719493 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം കുട്ടികളടക്കം 174 യാത്രക്കാരാണ് ഉണ്ടായിരുന്നത്. രിപ്പൂരിലുണ്ടായ അപകടത്തിൽ പെട്ട വിമാനത്തിലുണ്ടായിരുന്ന കാസർഗോഡ് ജില്ലയിൽ നിന്നുള്ള യാത്രക്കാർ സുരക്ഷിതരാണെന്ന് വിവരം. പുല്ലൂർ പെരിയ പഞ്ചായത്തിലെ കുണിയയിൽ നിന്നുള്ള ഒരു കുടുംബത്തിലെ നാലു പേരും, ഒരു കുമ്പള സീതാംഗോളി സ്വദേശിയും, മറ്റൊരാൾ തായന്നൂർ സ്വദേശിയുമാണ്.
അബ്ദുൽ റഫീക്ക് (39), ആയിഷത്ത് സലീന റഫീഖ്(35 ), അബ്ദുല്ല ശിഹറാൻ (4), അബ്ദുല്ല റിഹാൻ(10) എന്നിവരാണ് കുണിയ എന്നിവർ സുരക്ഷിതരാണന് റഫീഖിന്റെ പിതാവ് ബി എൻ സിയോട് വ്യക്തമാക്കി ,
മുഹമ്മദ് ഹനസ് (31) സീതാംഗോളി സ്വദേശിയാണ്. തായന്നൂർ സ്വദേശി രഞ്ജിത്ത് പി (35) എന്നിവരാണ് കാസർഗോഡ് ജില്ലയിൽ നിന്നുള്ള വിമാന യാത്രക്കാരെന്നാണു പ്രാഥമിക വിവരം.
രജ്ഞിത്തിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നിലവിൽ ലഭിച്ചിട്ടില്ല, മറ്റുള്ളവർ നിസാര പരിക്കുകളോടെ സുരക്ഷിതരാണെന്ന് ബന്ധുക്കൾക്ക് വിവരം ലഭിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച വൈകുന്നേരം കേരളത്തിലെ കോഴിക്കോട് വിമാനത്താവളത്തിലേക്ക്174 യാത്രക്കാരുമായി വന്നിറങ്ങുമ്ബോഴാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി രണ്ടായി പിരിഞ്ഞത്. പൈലറ്റ് ഉള്‍പ്പെടെ 14 പേര് മരിച്ചു. ,ക്രാഷ് ലാൻഡിങ്ങിനിടെ റൺവേയിൽ നിന്ന് വിമാനം തെന്നിമാറിയാണ് അപകടമുണ്ടായത്. മുൻഭാഗം പൂർണ്ണമായും തകർന്ന വിമാനത്തിന്റെ കോക്പിറ്റിന് തൊട്ടുപുറകിലുള്ള യാത്രികരാണ് ഗുരുതര പരിക്കേറ്റവരിലേറെയും. ക്രാഷ് ലാൻഡിങ്ങിനിടെയായിരുന്നു അപകടം.
പത്തു വർഷം മുമ്പ് മംഗലാപുരം വിമാനത്താവളത്തിലുണ്ടായ അപകടത്തിന്റെ മുറിവ് ഉണങ്ങുന്നതിനിടെയാണ് കരിപ്പൂർ വിമാനത്താവളത്തിലുണ്ടായ അപകടം. 2010 മെയ് 21ന് പുലർച്ചെയായിരുന്നു മംഗലാപുരം അപകടം. ജീവനക്കാരടക്കം 166പേരുമായി ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മംഗലാപുരത്തേക്ക് എത്തിയ എയർഇന്ത്യഎക്സപ്രസ് വിമാനമായിരുന്നു ലാൻഡിങ്ങിന് തൊട്ടു മുമ്പ് അപടത്തിൽപ്പെട്ടത്. ബജ്പെ വിമാനത്താവളത്തിൽ രാവിലെ ആറരയോടെ ലാൻഡിങ്ങിനിടെയായിരുന്നു അപകടം.
വിമാനം റൺവേയിൽ നിന്നും തെന്നിമാറി കോൺക്രീറ്റ് ടവറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇന്ധനം ചേർന്ന് വിമാനം കത്തിയമരുകയായിരുന്നു. എട്ട് യാത്രികർ മാത്രമായിരുന്നു അന്ന് രക്ഷപ്പെട്ടത്. 152 യാത്രക്കാരും, ആറ് ജീവനക്കാരും അപകടത്തിൽ മരിച്ചു. ചില മൃതദേഹങ്ങൾ കത്തിക്കരിഞ്ഞതിനാൽ തിരിച്ചരിയാൻ പറ്റാത്തതിനാൽ ഒന്നിച്ചായിരുന്നു സംസ്കരിച്ചത്. മംഗലാപുരത്തെത് രാജ്യത്ത് നടന്ന ഏറ്റവും വലിയ മൂന്നാമത്തെ വിമാനാപകടമായിരുന്നു.