കാസർകോട് : കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പറന്നിറങ്ങി രണ്ടായി പിളർന്ന വിമാനത്തിൽ പത്തു കുട്ടികളടക്കം 174 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ നാല് കാസർകോട് സ്വദേശികളും ഉൾപ്പെടും. പെരിയ കുണിയ കുണ്ടൂർ വാർഡ് സ്വദേശികളായ മൂന്ന് പേരും ഒരു കുമ്പള സീതാംഗോളി സ്വദേശിയു മാണ് ഉള്ളത്. അബ്ദുൽ റഫീക്ക് (39) ആയിഷത്ത് സലീന റഫീഖ്,(35 )അബ്ദുല്ല ശിഹറാൻ (4) എന്നിവരാണ് കുണിയ സ്വദേശികൾ മുഹമ്മദ് ഹനസ് (31) സീതാംഗോളി സ്വദേശിയാണ്. യാത്രക്കാരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നിലവിൽ ലഭിച്ചിട്ടില്ലെങ്കിലും സുരക്ഷിതരാണെന്ന് പ്രതീക്ഷിക്കാം. ജനവാസ കേന്ദ്രത്തിനു സമീപമാണ് വിമാനം തകർന്നത്. പറന്നിറങ്ങുമ്പോൾ റൺവേയുടെ അവസാന ഭാഗത്ത് നിന്നാണ് തെന്നിമാറിയത്. വിമാനത്തിൽ നിന്ന് പുക ഉയരുന്നതായാണ് വിവരം, വിമാനത്തിന്റെ പൈലറ്റ് ഉൾപ്പെടെ 6 പേർ മരണപ്പെട്ടതായും സൂചനകൾ പുറത്തുവരുന്നു. ഇന്ന് രാത്രി 8 മണിയോടുകൂടിയാണ് അപകടം സംഭവിച്ചത്.