170 യാത്രക്കാരുമായി വന്ന ദുബായ്- കോഴിക്കോട് വിമാനം കരിപ്പൂരിൽ റൺവേയിൽ നിന്നു തെന്നിമാറി രണ്ടായി പിളർന്നു. മൂന്ന് പേർ മരണപ്പെട്ടതായി സംശയം.
കോഴിക്കോട്: ദുബായിൽ നിന്നും കരിപ്പൂരിലേക്ക് 170 യാത്രക്കാരുമായി പുറപ്പെട്ട എയർ ഇന്ത്യ വിമാനം കരിപ്പൂർ എയർപോർട്ടിൽ റൺവേയിൽ നിന്നും തെന്നിമാറി രണ്ടായി പിളർന്നു. ജനവാസ കേന്ദ്രത്തിനു സമീപമാണ് വിമാനം തകർന്നത്. പറന്നിറങ്ങുമ്പോൾ റൺവേയുടെ അവസാന ഭാഗത്ത് നിന്നാണ് തെന്നിമാറിയത്. വിമാനത്തിൽ നിന്ന് പുക ഉയരുന്നതായാണ് വിവരം, വിമാനത്തിന്റെ പൈലറ്റ് ഉൾപ്പെടെ 6പേർ മരണപ്പെട്ടതായും സൂചനകൾ പുറത്തുവരുന്നു. ഇന്ന് രാത്രി 8 മണിയോടുകൂടിയാണ് അപകടം സംഭവിച്ചത്.
updating…..