കാസർകോട് പരവനടുക്കം കോവിഡ് ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രത്തിലേക്ക്
കാസർകോട് പീപ്പിൾസ് ഫോറം ടി. വി. സെറ്റ് സംഭാവന നൽകി
കാസർകോട് :കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററിലേക്ക് കാസർകോട് പീപ്പിൾസ് ഫോറം വകയായി എൽ ഇ ഡി ആൻഡ്രോയിഡ് ടെലിവിഷൻ സെറ്റ് സംഭാവന നൽകി.
പരവനടുക്കം മോഡൽ റസിഡൻഷ്യൽ സ്ക്കൂളിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന ടെലിവിഷൻ സെറ്റ് ജില്ലാകളക്ടർ ഡോ. ഡി. സജിത് ബാബു ഐ.എ.എസ് പീപ്പിൾസ് ഫോറം പ്രസിഡണ്ട് പ്രൊഫ.വി.ഗോപിനാഥനിൽ നിന്നും ഏറ്റുവാങ്ങി.
കാസർകോട് ആർ.ഡി.ഒ അഹമ്മദ് കബീർ , പീപ്പിൾസ് ഫോറം സെക്രട്ടറി എം.പത്മാക്ഷൻ , ട്രഷറർ എൻ.എം.കൃഷ്ണൻ നമ്പൂതിരി , ജോ. സെക്രട്ടറി ഡോ.എ.എൻ. മനോഹരൻ , കളക്ടറേറ്റ് സ്റ്റാഫ് കൗൺസിൽ സെക്രട്ടറി പി.പ്രഭാകരൻ എന്നിവർ സംബന്ധിച്ചു