കാസർകോട് നഗരസഭയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 300 കടന്നു
കാസർകോട് : ഇതുവരെയായി കാസർകോട് നഗരസഭയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 300 കടന്നു. ഓഗസ്റ്റ് ഏഴിലെ കണക്കുകൾ പ്രകാരം കാസർകോട് നഗരസഭയിൽ ഇതുവരെയായി 310 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.കുമ്പളയിൽ ഗ്രാമ പഞ്ചായത്തിൽ 240 പേർക്കും ചെങ്കള ഗ്രാമ പഞ്ചായത്തിൽ 227 പേർക്കും ചെമ്മനാട് ഗ്രാമ പഞ്ചായത്തിൽ 172 പേർക്കും
മംഗൽപ്പാടി ഗ്രാമ പഞ്ചായത്തിൽ
154 പേർക്കും ഉദുമഗ്രാമ പഞ്ചായത്തിൽ 138 പേർക്കും
പള്ളിക്കര ഗ്രാമ പഞ്ചായത്തിൽ
135 പേർക്കും
മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തിൽ
120 പേർക്കും ഇതുവരെയായി കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.