മാസ്ക് ധരിക്കാത്ത 410 പേര്‍ക്കെതിരെ കേസ്
കാസർകോട് : മാസ്ക് ധരിക്കാത്തതിന് ആഗസ്റ്റ് ആറിന് ജില്ലയില്‍ 410 പേര്‍ക്കെതിരെ കൂടി കേസെടുത്തു. ഇതോടെ ഇതുവരെ കേസെടുത്തവരുടെ എണ്ണം 18580 ആയി.
ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനം: ഏഴ് പേരെ അറസ്റ്റ് ചെയ്തു
ലോക്ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതിന് ആഗസ്റ്റ് ആറിന് ഏഴ് പേരെ അറസ്റ്റ് ചെയ്തു. ബേക്കല്‍ (1), ഹോസ്ദുര്‍ഗ് (1), ചന്തേര(1), ചിറ്റാരിക്കാല്‍ (1) എന്നീ സ്റ്റേഷനുകളിലായി നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതോടെ ഇതുവരെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 3352 ആയി. വിവിധ കേസുകളിലായി 4508 പേരെ അറസ്റ്റ് ചെയ്തു. 1319 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.