ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് കോട്ടയം കോടതി ജാമ്യം അനുവദിച്ചു.
കോട്ടയം: കന്യാസ്ത്രീ പീഡന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് കോട്ടയം കോടതി ജാമ്യം അനുവദിച്ചു.ഫ്രാങ്കോ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇതേ തുടർന്നാണ് ഫ്രാങ്കോ കോട്ടയം കോടതിയിൽ ഹാജരായത്. കോട്ടയം കോടതി ഇദ്ദേഹത്തിെൻറ ജാമ്യം റദ്ദാക്കിയിരുന്നു.പുതിയ ജാമ്യക്കാരുടെ വ്യവസ്ഥയിലാണ് ഫ്രാങ്കോയ്ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. 13-ാം തിയതി വരെ കേരളം വിടാൻ പാടില്ല, കേസ് പരിഗണിക്കുമ്പോളെല്ലാം ഹാജരാകണം എന്നിങ്ങനെ കർശന നിയമവ്യവസ്ഥകളോടെയാണ് ജാമ്യം. അതിനിടെ ബിഷപ്പ് പദവിയിൽ നിന്നും ഫ്രാങ്കോയെ മാറ്റണമെന്ന് അൽമായ സംഘടനകൾ സി.ബി.സിയോട് ആവശ്യപ്പെട്ടു.