ഉദുമ പഞ്ചായത്തില്‍ ഒരാഴ്ച സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍
ഉദുമ: പഞ്ചായത്ത് പരിധിയില്‍ കോവിഡ് രോഗം വ്യാപിക്കുന്ന പശ്ചാത്തലില്‍ ഉദുമ ഗ്രാമ പഞ്ചായത്തില്‍ ശനിയാഴ്ച മുതല്‍ ഒരാഴ്ച കാലം പൂര്‍ണ്ണമായും ലോക്ക്ഡൗണ്‍ നടപ്പിലാക്കാന്‍ തീരുമാനം
അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രം ഒന്നിടവിട്ട ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കാം. കോവിഡ് വ്യാപനം തടയുന്നതിനായി പൊതുജനങ്ങള്‍ ഈ ഒരാഴ്ച കാലം പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ കഴിയണമെന്ന് പഞ്ചായത്ത് അധികാരികള്‍ അറിയിച്ചു.