സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് നീലേശ്വരം ആനച്ചാൽ സ്വദേശി മുഹമ്മദ് കുഞ്ഞി ഹാജി
കണ്ണൂർ: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. കാസർകോട് നീലേശ്വരം ആനച്ചാൽ സ്വദേശി മുഹമ്മദ് കുഞ്ഞി ഹാജിയാണ് മരിച്ചത്. 72 വയസായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മുഹമ്മദ് കുഞ്ഞി ഹാജിയുടെ കുടുംബാംഗങ്ങളും കൊവിഡ് ബാധിതരായി നിരീക്ഷണത്തിലാണ്.