കശ്മീര്‍ : പാര്‍ലമെന്റില്‍ നിങ്ങള്‍ രണ്ട് പേരും എന്തൊക്കെയായിരുന്നു വീമ്പിളക്കിയത്; മോദിയ്ക്കും അമിത് ഷായ്ക്കുമെതിരെ സീതാറാം യെച്ചൂരി
ന്യൂദല്‍ഹി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ കശ്മീരികള്‍ക്ക് തീരാവേദനയും ദുരിതവുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും നല്‍കിയതെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘കശ്മീരില്‍ വികസനവും സമാധാനവും കൊണ്ടുവരുമെന്നായിരുന്നു പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റില്‍ വീമ്പിളക്കിയത്. തീരാദുരിതവും വേദനയുമാണ് അതിന് പകരം അവര്‍ സമ്മാനിച്ചത്’, യെച്ചൂരി പറഞ്ഞു.
PM and Home minister made loud and boastful promises in Parliament last year about bringing development and peace in Kashmir. What they have instead unleashed is misery, pain and suffering through draconian measures and maladministration. pic.twitter.com/bTSgkFDIoo
— Sitaram Yechury (@SitaramYechury) August 7, 2020
ബുധനാഴ്ചയായിരുന്നു ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായത്. 2019 ആഗസ്റ്റ് 5 നായിരുന്നു കേന്ദ്രസര്‍ക്കാര്‍ കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 ഏകപക്ഷീയമായി റദ്ദാക്കിയത്