കനത്തമഴയില്‍ വീട് തകര്‍ന്ന് വൃദ്ധന് മരിച്ചു
പട്ടാമ്പി : ഓങ്ങല്ലൂര്‍ പഞ്ചായത്തിലെ പോക്കുപ്പടിയില്‍ കനത്ത മഴയില്‍ വീട് തകര്‍ന്ന് വൃദ്ധന് മരിച്ചു. പോക്കുപ്പടി കൂടമംഗലം നാലു സെന്്റില് മച്ചിങ്ങത്തൊടി മൊയ്തീന് കുട്ടി (മാനു -70) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ 3 മണിയോടെയായിരുന്നു അപകടം,
അപകടം നടക്കുമ്ബോള്‍ വീട്ടില്‍ ഉണ്ടായിരുന്ന മകന് ഉമ്മര്‍, ഭാര്യ സാജിത, അവരുടെ മക്കളായ ഷംന ഷറിന്, ഷമീമ ഷറിന്, മാഹമ്മദ് ഷമീന്‍ എന്നിവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മുതുതല പഞ്ചായത്തിലെ കൊടുമുണ്ട സ്വദേശിയായ മൊയ്തീന് കുട്ടി കഴിഞ്ഞ 40 വര്‍ഷമായി പോക്കുപ്പടിയിലാണ് താമസം.
ഭാര്യ: പരേതയായ ഉമ്മാച്ചുട്ടി. മറ്റുമക്കള്‍:മുഹമ്മദലി, സഹീന, സാജിത, റഹ്മത്ത്, അസീന, താഹിറ, സല്‍മത്ത്. പട്ടാമ്ബി പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വില ഇരുത്തി.